കെഎഎസ് ഉദ്യോഗസ്ഥർ നവീകരണത്തിന്റെ മുന്നണി പോരാളികളാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആഹ്വാനം ചെയ്തു. ഉത്തരവാദിത്വപൂർണമായ ഉദ്യോഗസ്ഥ സംസ്കാരം വളർത്തിയെടുക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. ജനങ്ങൾക്കുള്ള ആനുകൂല്യങ്ങൾ വേഗത്തിൽ നൽകുന്നതിനും നാടിന്റെ വികസനത്തിന് പ്രാധാന്യം നൽകുന്നതിനും അദ്ദേഹം ആഹ്വാനം ചെയ്തു.