Karyavattom Junction
കാര്യവട്ടം ജങ്ഷനിലെ മൂടിയില്ലാത്ത ഓടയില് വീണുണ്ടായ വാഹനാപകടങ്ങളെ തുടര്ന്ന് മനുഷ്യാവകാശ കമ്മിഷന് ഇടപെട്ടു. സ്ലാബ് സ്ഥാപിക്കാന് പൊതുമരാമത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയര്ക്ക് നിര്ദേശം നല്കി. നാലാഴ്ചയ്ക്കുള്ളില് നടപടി റിപ്പോര്ട്ട് സമര്പ്പിക്കണമെന്നും കമ്മിഷന് ആവശ്യപ്പെട്ടു.