Karur Incident

കരൂർ ദുരന്തം: മരിച്ചവരുടെ കുടുംബങ്ങളെ വിജയ് ചെന്നൈയിൽ കാണും; ടിവികെയിൽ ഭിന്നത
കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങളെ ടിവികെ അധ്യക്ഷൻ വിജയ് ചെന്നൈയിൽ സന്ദർശിക്കും. ഇതിനായുള്ള ക്രമീകരണങ്ങൾ പുരോഗമിക്കുകയാണ്. എന്നാൽ ഈ തീരുമാനത്തിൽ പാർട്ടിയിൽ ഒരു വിഭാഗത്തിന് എതിർപ്പുണ്ട്.

അമിത് ഷായെ അവഗണിച്ച് വിജയ്; ഫോണിൽ വിളിക്കാൻ ശ്രമിച്ചിട്ടും പ്രതികരിച്ചില്ല
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ നടൻ വിജയ് അവഗണിച്ചു. കരൂർ ദുരന്തത്തിന് പിന്നാലെ അമിത് ഷാ വിജയിയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും വിജയ് താൽപ്പര്യമില്ലെന്ന് മറുപടി നൽകി. ദുരന്തത്തിന് ശേഷം ആദ്യമായി വിജയ് വീഡിയോ സന്ദേശത്തിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്തു.

കരൂരിൽ വിജയിയെ ചെരുപ്പെറിഞ്ഞ സംഭവം; ആരോപണം നിഷേധിച്ച് സെന്തിൽ ബാലാജി
കരൂരിൽ ടിവികെ അധ്യക്ഷൻ വിജയിയെ ചെരുപ്പ് എറിഞ്ഞുവെന്ന ആരോപണം നിഷേധിച്ച് സെന്തിൽ ബാലാജി എംഎൽഎ രംഗത്ത്. ടിവികെ പ്രവർത്തകരാണ് ജനറേറ്റർ റൂമിലേക്ക് ഇടിച്ചു കയറിയതെന്നും അപ്പോഴും തെരുവ് വിളക്കുകൾ അണഞ്ഞിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അപകടത്തെ രാഷ്ട്രീയമായി കാണുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഡിഎംകെ സർക്കാരിനെ താഴെയിറക്കുമെന്ന് ആദവ് അർജുന; കരൂരിൽ ടിവികെ നേതാവ് ജീവനൊടുക്കിയ സംഭവം വിവാദമാകുന്നു
ഡിഎംകെ സർക്കാരിനെ യുവാക്കൾ താഴെയിറക്കുമെന്ന് ടിവികെ ജനറൽ സെക്രട്ടറി ആദവ് അർജുന അഭിപ്രായപ്പെട്ടു. കരൂർ ദുരന്തത്തിൽ കൂടുതൽ ടിവികെ നേതാക്കളുടെ അറസ്റ്റ് ഉണ്ടാകാൻ സാധ്യതയുണ്ട്. ഇതിനിടെ കരൂർ ദുരന്തത്തിന് പിന്നാലെ ടിവികെ പ്രാദേശിക നേതാവ് ജീവനൊടുക്കിയ സംഭവം ഉണ്ടായി.