Karunakaran

വിഴിഞ്ഞം: കരുണാകരനെ മറക്കുന്നവർ സ്വയം വിലയിരുത്തണം – പത്മജ വേണുഗോപാൽ
നിവ ലേഖകൻ
വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ഉദ്ഘാടന വേളയിൽ കോൺഗ്രസും സിപിഐഎമ്മും കെ. കരുണാകരനെ മനഃപൂർവ്വം മറക്കുന്നുവെന്ന് ബിജെപി നേതാവ് പത്മജ വേണുഗോപാൽ ആരോപിച്ചു. 1991-95 കാലഘട്ടത്തിൽ കരുണാകരൻ മന്ത്രിസഭയാണ് വിഴിഞ്ഞം തുറമുഖത്തിന്റെ സാധ്യതകൾ തിരിച്ചറിഞ്ഞ് വികസനത്തിന് തുടക്കമിട്ടതെന്ന് പത്മജ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. കരുണാകരൻ ആവിഷ്കരിച്ച പദ്ധതികൾക്ക് തുരങ്കം വയ്ക്കാൻ ശ്രമിച്ചവർ പിന്നീട് അതിന്റെ ക്രെഡിറ്റ് അടിച്ചുമാറ്റാൻ ശ്രമിക്കുന്നത് ശരിയല്ലെന്നും പത്മജ പറഞ്ഞു.