Karnataka News

ധർമസ്ഥലയിലെ പരിശോധന താത്കാലികമായി നിർത്തി; കാരണം ഇതാണ്
മുൻ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ കർണാടക ധർമസ്ഥലയിൽ നടത്തിവരുന്ന പരിശോധന താത്കാലികമായി നിർത്തി. മണ്ണ് മാറ്റിയുള്ള പരിശോധന ഫൊറെൻസിക് റിപ്പോർട്ട് വരുന്നത് വരെ നിർത്തിവയ്ക്കുന്നതായി കർണാടക ആഭ്യന്തരമന്ത്രി ജി പരമേശ്വര നിയമസഭയിൽ പറഞ്ഞു. മലയാളി പെൺകുട്ടിയുടെ മൃതദേഹം ധർമസ്ഥലത്ത് മറവ് ചെയ്തിട്ടുണ്ടെന്നായിരുന്നു വെളിപ്പെടുത്തൽ.

പ്രിൻസിപ്പലിനെ മാറ്റാൻ കുടിവെള്ള ടാങ്കിൽ വിഷം കലക്കി; ശ്രീരാമസേന നേതാവ് അറസ്റ്റിൽ
കർണാടകയിലെ ബെലഗാവിയിൽ പ്രിൻസിപ്പലിനെ മാറ്റാൻ സ്കൂൾ കുടിവെള്ള ടാങ്കിൽ വിഷം കലക്കിയ കേസിൽ ശ്രീരാമസേന നേതാവ് അറസ്റ്റിലായി. അഞ്ചാം ക്ലാസ് വിദ്യാർത്ഥിയെ ഉപയോഗിച്ചാണ് പ്രതികൾ കൃത്യം നടത്തിയത്. സംഭവത്തിൽ നിരവധി കുട്ടികൾക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടായി.

ധർമ്മസ്ഥല വെളിപ്പെടുത്തൽ: അന്വേഷണ ഉദ്യോഗസ്ഥനെതിരെ സാക്ഷി അഭിഭാഷകൻ്റെ പരാതി
ധർമ്മസ്ഥല വെളിപ്പെടുത്തൽ കേസിൽ അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥർക്കെതിരെ സാക്ഷി അഭിഭാഷകൻ പരാതി നൽകി. സാക്ഷിയെ ഭീഷണിപ്പെടുത്തി വ്യാജമൊഴി നൽകാൻ സമ്മർദ്ദം ചെലുത്തിയെന്നാണ് ആരോപണം. മൃതദേഹങ്ങൾ കുഴിച്ചിട്ടെന്ന് ശുചീകരണ തൊഴിലാളി വെളിപ്പെടുത്തിയ സ്ഥലങ്ങളിൽ ഇന്ന് തിരച്ചിൽ തുടരും.

പ്രജ്വൽ രേവണ്ണ കുറ്റക്കാരൻ; ആദ്യ ബലാത്സംഗ കേസിൽ കോടതി വിധി
ജനതാദൾ (സെക്കുലർ) നേതാവും മുൻ എം.പി.യുമായ പ്രജ്വൽ രേവണ്ണയ്ക്കെതിരായ ആദ്യ ബലാത്സംഗ കേസിൽ ബംഗളൂരു പ്രത്യേക കോടതി വിധി പ്രഖ്യാപിച്ചു. പ്രജ്വൽ രേവണ്ണ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ശിക്ഷാ വിധി നാളെ ഉണ്ടാകും.

ബലാത്സംഗ കേസിൽ ജെഡിഎസ് നേതാവും മുൻ എംപിയുമായ പ്രജ്വൽ രേവണ്ണ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. ബെംഗളൂരുവിലെ ജനപ്രതിനിധികളുടെ പ്രത്യേക കോടതിയുടേതാണ് വിധി. രേവണ്ണ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഫാം ഹൗസിലെ ജീവനക്കാരിയെ പീഡിപ്പിച്ച കേസിലാണ് വിധി.| ||seo_title:Prajwal Revanna Convicted in Rape Case by Bengaluru Court

ധർമ്മസ്ഥലം സംഭവം: പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് കർണാടക സർക്കാർ
ധർമ്മസ്ഥലയിൽ ബലാത്സംഗം ചെയ്യപ്പെട്ട നൂറുകണക്കിന് സ്ത്രീകളുടെ മൃതദേഹങ്ങൾ മറവുചെയ്തു എന്ന വെളിപ്പെടുത്തലിനെ തുടർന്ന് കർണാടക സർക്കാർ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. അന്വേഷണത്തിന് ഡിജിപി പ്രണബ് മൊഹന്തി നേതൃത്വം നൽകും. കർണാടകയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ള കാണാതായ കേസുകളും ഈ അന്വേഷണ സംഘത്തിൻ്റെ പരിധിയിൽ വരുന്നതാണ്.

ധർമ്മസ്ഥല കൊലപാതകം: ക്ഷേത്ര ജീവനക്കാരന്റെ വെളിപ്പെടുത്തലിൽ ദുരൂഹതകൾ നീങ്ങുമോ?
ധർമ്മസ്ഥലയിൽ നിരവധി സ്ത്രീകളെ കൊന്നു കുഴിച്ചുമൂടിയെന്ന ക്ഷേത്ര ജീവനക്കാരന്റെ വെളിപ്പെടുത്തൽ പുറത്തുവരുമ്പോൾ നാല് പതിറ്റാണ്ട് മുമ്പ് നടന്ന കൊലപാതകം വീണ്ടും ചർച്ചയാവുകയാണ്. സി പി ഐ എം നേതാവിൻ്റെ മകളായ പത്മലതയെ കാണാതായ സംഭവം കൊലപാതകമാണെന്ന് ആരോപണമുയർന്നിരുന്നു. ഈ കേസിൽ പുതിയ വെളിപ്പെടുത്തലുകൾ വരുന്നതോടെ അന്വേഷണം ശക്തമാക്കണമെന്നാണ് ആവശ്യം.

ഷിരൂർ ദുരന്തത്തിന് ഇന്ന് ഒരു വർഷം; ഓർമ്മകൾക്ക് കണ്ണീരായി കണ്ണാടിക്കൽ
കോഴിക്കോട് കണ്ണാടിക്കൽ സ്വദേശിയായ ലോറി ഡ്രൈവർ അർജുൻ ഉൾപ്പെടെ 11 പേരുടെ ജീവനെടുത്ത ഷിരൂർ ദുരന്തത്തിന് ഇന്ന് ഒരു വർഷം തികയുന്നു. 2024 ജൂലൈ 16നായിരുന്നു കനത്ത മഴയിൽ ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായത്. 72 ദിവസം നീണ്ടുനിന്ന രക്ഷാ ദൗത്യത്തിനൊടുവിലാണ് അർജുന്റെ മൃതദേഹാവശിഷ്ടവും ട്രക്കും ഗംഗാവലി പുഴയുടെ അടിത്തട്ടിൽ നിന്ന് കണ്ടെടുത്തത്.

ചിന്നസ്വാമി ദുരന്തം: പൊലീസുകാരുടെ സസ്പെൻഷൻ റദ്ദാക്കി; ഉത്തരവാദി ആർസിബിയെന്ന് ട്രിബ്യൂണൽ
ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലെ ആൾക്കൂട്ട ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ പൊലീസുകാരുടെ സസ്പെൻഷൻ സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ റദ്ദാക്കി. ദുരന്തത്തിന് ഉത്തരവാദികൾ ആർസിബി ടീമാണെന്ന് ട്രിബ്യൂണൽ വിലയിരുത്തി. പൊലീസ് അനുമതി വാങ്ങാതെ തിടുക്കപ്പെട്ട് പരിപാടി നടത്തിയതാണ് അപകടകാരണമെന്നും ട്രിബ്യൂണൽ കണ്ടെത്തി.

ദക്ഷിണ കന്നടയിൽ വീണ്ടും കൊലപാതകം; ഒരാൾ കൊല്ലപ്പെട്ടു, നിരോധനാജ്ഞ
ദക്ഷിണ കന്നടയിൽ രണ്ട് കൊലപാതകങ്ങൾക്ക് പിന്നാലെ വീണ്ടും കൊലപാതകം. ബണ്ട്വാൾ സ്വദേശി അബ്ദുൾ റഹീമാണ് കൊല്ലപ്പെട്ടത്. സംഭവത്തെ തുടർന്ന് ദക്ഷിണ കന്നഡ ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഉഡുപ്പി, ചിക്കമംഗളൂർ, മൈസൂർ, ഉത്തര കന്നഡ ജില്ലകളിലും കൂടുതൽ പൊലീസിനെ വിന്യസിക്കാൻ കർണാടക സർക്കാർ ഉത്തരവിട്ടു.

തമന്നയെ മൈസൂർ സാന്റൽ സോപ്പ് അംബാസിഡറാക്കിയതിൽ പ്രതിഷേധം; കന്നഡ സംഘടനകൾ രംഗത്ത്
മൈസൂർ സാന്റൽ സോപ്പിന്റെ ബ്രാൻഡ് അംബാസിഡറായി തമന്നയെ തിരഞ്ഞെടുത്തതിനെതിരെ കന്നഡ സംഘടനകൾ പ്രതിഷേധം ശക്തമാക്കുന്നു. കന്നഡ നടിമാരെ തഴഞ്ഞ് തമന്നയെ നിയമിച്ചതിലാണ് പ്രധാന എതിർപ്പ്. 6.2 കോടി രൂപയ്ക്കാണ് തമന്നയുമായി കർണാടക സർക്കാർ കരാർ ഒപ്പിട്ടത്. പ്രാദേശിക താരങ്ങളെ പരിഗണിക്കാത്ത സർക്കാർ നിലപാടിനെതിരെ വിമർശനം ഉയരുന്നു.

യുവതിയെ പീഡിപ്പിച്ച കേസിൽ ബിജെപി എംഎൽഎയ്ക്കെതിരെ കേസ്
ബിജെപി എംഎൽഎ എൻ. മുനിരത്നയ്ക്കും മൂന്ന് സഹായികൾക്കുമെതിരെ പോലീസ് കേസെടുത്തു. ബിജെപി പ്രവർത്തകയുടെ പരാതിയിലാണ് കേസ്. തന്നെ കൂട്ടബലാത്സംഗം ചെയ്തെന്നും, മുഖത്ത് മൂത്രമൊഴിക്കുകയും ശരീരത്തിൽ മാരക വൈറസ് കുത്തിവയ്ക്കുകയും ചെയ്തുവെന്ന് യുവതി പോലീസിന് നൽകിയ പരാതിയിൽ പറയുന്നു.