Karnataka-Kerala cooperation

Chooralmala-Mundakkai rehabilitation

ചൂരല്‍മല – മുണ്ടക്കൈ പുനരധിവാസം: വീടുകള്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചവരുടെ യോഗം വൈകാതെ – മന്ത്രി കെ രാജന്‍

Anjana

ചൂരല്‍മല - മുണ്ടക്കൈ പുനരധിവാസത്തിനായി വീടുകള്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചവരുടെ യോഗം വൈകാതെ നടക്കുമെന്ന് റവന്യൂമന്ത്രി കെ രാജന്‍ അറിയിച്ചു. കര്‍ണാടകയുടെ സഹകരണം സ്വീകരിക്കുമെന്നും എല്ലാ കക്ഷികളെയും ഒരുമിപ്പിച്ച് മാത്രമേ പുനരധിവാസം സാധ്യമാകൂ എന്നും മന്ത്രി വ്യക്തമാക്കി. ദുരന്തബാധിതര്‍ക്ക് പ്രതിദിനം 300 രൂപ ജീവനോപാധി നല്‍കുന്നത് ഈ ആഴ്ച പൂര്‍ത്തിയാകുമെന്നും അദ്ദേഹം പറഞ്ഞു.