Karnataka

രാഹുൽ മാങ്കൂട്ടത്തിൽ കർണാടകയിൽ ഒളിവിൽ; കൂടുതൽ ബലാത്സംഗ പരാതികൾ ഉയരുന്നു
ബലാത്സംഗ കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ആറാം ദിവസവും ഒളിവിൽ തുടരുകയാണ്. രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിലുള്ളത് കർണാടകയിലെ അനെകലിലാണെന്ന സൂചന പുറത്തുവന്നു. അദ്ദേഹത്തിനെതിരെ മറ്റൊരു യുവതി കൂടി ബലാത്സംഗ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്.

തെരുവുനായ ആക്രമണം: കടിയേറ്റാൽ 3,500 രൂപ; മരണം സംഭവിച്ചാൽ 5 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് കർണാടക സർക്കാർ
തെരുവുനായ ആക്രമണത്തിന് ഇരയാകുന്നവർക്ക് നഷ്ടപരിഹാരം നൽകാൻ കർണാടക സർക്കാർ തീരുമാനിച്ചു. കടിയേൽക്കുന്നവർക്ക് 3,500 രൂപയും മരണം സംഭവിച്ചാൽ 5 ലക്ഷം രൂപയും നൽകും. ഇതിന്റെ ഭാഗമായി നഷ്ടപരിഹാര വിതരണത്തിനായി പ്രത്യേക കമ്മിറ്റി രൂപീകരിക്കും.

വോട്ട് ചോർത്തൽ കേസിൽ രാജ്യത്തെ ആദ്യ അറസ്റ്റ്; അറസ്റ്റിലായത് ബംഗാൾ സ്വദേശി
കർണാടകയിലെ അലന്ദ് മണ്ഡലത്തിൽ വോട്ട് ചോർത്തൽ കേസിൽ രാജ്യത്തെ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. ബംഗാൾ സ്വദേശിയായ ബാപ്പിയാണ് അറസ്റ്റിലായത്. ഇയാൾ കൽബുർഗിയിലെ ഡാറ്റാ സെന്റർ വഴി നിരവധി വോട്ടുകൾ നീക്കം ചെയ്യാൻ അപേക്ഷ നൽകി.

ബെംഗളൂരുവിൽ വീട്ടുടമയെ കൊലപ്പെടുത്തി സ്വർണവുമായി കടന്ന ദമ്പതികൾ പിടിയിൽ
ബെംഗളൂരുവിൽ വീട്ടുടമസ്ഥയെ കൊലപ്പെടുത്തി സ്വർണ്ണമാലയുമായി കടന്നുകളഞ്ഞ ദമ്പതിമാരെ പോലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരുവിലെ ഉത്തരഹള്ളിയിലെ ന്യൂ മില്ലേനിയം സ്കൂൾ റോഡിലാണ് സംഭവം നടന്നത്. വാടകയ്ക്ക് താമസിച്ചിരുന്ന ദമ്പതികളാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് കണ്ടെത്തി.

കർണാടകയിൽ യൂത്ത് കോൺഗ്രസ് നേതാവിനെതിരെ ലൈംഗികാതിക്രമ കേസ്; അറസ്റ്റ്
കർണാടകയിൽ യൂത്ത് കോൺഗ്രസ് നേതാവിനെതിരെ ലൈംഗികാതിക്രമ കേസ്. യുവതികൾക്ക് അശ്ലീല സന്ദേശമയക്കുകയും എഡിറ്റ് ചെയ്ത ഫോട്ടോകൾ പ്രചരിപ്പിക്കുകയും ചെയ്ത യൂത്ത് കോൺഗ്രസ് നേതാവിനെതിരെയാണ് കേസ്. ചിക്കമഗളൂരു നഗരത്തിലെ ആൽദൂർ ഹോബ്ലിയിലെ മുൻ യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റായിരുന്ന ആദിത്യയാണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.

കർണാടകയിൽ അനധികൃത കന്നുകാലി കടത്ത്; മലയാളിക്ക് വെടിയേറ്റു
കർണാടകയിലെ പുത്തൂരിൽ അനധികൃത കന്നുകാലി കടത്തുന്നതിനിടെ മലയാളിക്ക് വെടിയേറ്റു. കാസർഗോഡ് സ്വദേശിയായ അബ്ദുള്ള എന്ന ഡ്രൈവർക്കാണ് വെടിയേറ്റത്. പൊലീസ് പിന്തുടർന്ന് വെടിവെച്ചതിനെ തുടർന്ന് ഇയാളെ മംഗലാപുരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മുത്തശ്ശിയെ വിളിച്ചതിന് ഒമ്പതുകാരനെ ചവിട്ടി മെതിച്ച് അധ്യാപകൻ; വീഡിയോ പുറത്ത്
കർണാടകയിൽ ഒമ്പതു വയസ്സുകാരന് അധ്യാപകന്റെ ക്രൂര മർദനം. മുത്തശ്ശിയെ ഫോണിൽ വിളിച്ചതിന്റെ പേരിൽ നായ്ക്കനഹട്ടി സംസ്കൃത വേദവിദ്യാലയത്തിലെ പ്രധാന അധ്യാപകനാണ് കുട്ടിയെ നിലത്തിട്ട് ചവിട്ടിയത്. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പ്രചരിച്ചതോടെ സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി പ്രധാനാധ്യാപകനെതിരെ പൊലീസിൽ പരാതി നൽകി.

ദസറ ആഘോഷത്തിനിടെ മൈസൂരുവിൽ 10 വയസ്സുകാരി കൊല്ലപ്പെട്ടു; പോലീസ് അന്വേഷണം ആരംഭിച്ചു
ദസറ ആഘോഷത്തിനിടെ മൈസൂരുവിൽ 10 വയസ്സുകാരി കൊല്ലപ്പെട്ടു. ചാമുണ്ഡേശ്വരി ക്ഷേത്രത്തിലെ തെപ്പോത്സവത്തിൽ ബലൂൺ വിറ്റ് തളർന്ന് ഉറങ്ങുകയായിരുന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. കര്ണാടകയിലെ കലബുറുഗി സ്വദേശിനിയാണ് ദാരുണമായി കൊല്ലപ്പെട്ട ഈ പെൺകുട്ടി. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കർണാടകയിൽ അമ്മ മകളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തു
കർണാടകയിലെ ശിവമോഗയിൽ 38 വയസ്സുള്ള ശ്രുതി എന്ന സ്ത്രീ തന്റെ 12 വയസ്സുള്ള മകൾ പൂർവികയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു. സർക്കാർ ആശുപത്രിയിലെ നഴ്സുമാരുടെ ക്വാർട്ടേഴ്സിലായിരുന്നു സംഭവം. ശ്രുതിക്ക് മാനസികാരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നെന്നും പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഗോമാംസം കടത്തിയെന്ന് ആരോപിച്ച് കർണാടകയിൽ ലോറിക്ക് തീയിട്ടു; അഞ്ചുപേർ കസ്റ്റഡിയിൽ
കർണാടകയിലെ ബെലഗാവിയിൽ ഗോമാംസം കടത്തുന്നു എന്നാരോപിച്ച് ഒരു ലോറിക്ക് തീയിട്ടു. റായ്ബാഗിൽ നിന്ന് ഹൈദരാബാദിലേക്ക് ഏഴ് ക്വിന്റൽ പോത്തിറച്ചിയുമായി പോവുകയായിരുന്ന ലോറിയാണ് ഒരു സംഘം തീയിട്ടത്. സംഭവത്തിൽ അഞ്ച് യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ധർമ്മസ്ഥലയിൽ വീണ്ടും തലയോട്ടികൾ കണ്ടെത്തി; അന്വേഷണം ശക്തമാക്കി
ധർമ്മസ്ഥലയിലെ ബംഗ്ലഗുഡ്ഡ വനമേഖലയിൽ നടത്തിയ തിരച്ചിലിൽ രണ്ട് തലയോട്ടികൾ കൂടി കണ്ടെത്തി. ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തൽ. കൂടുതൽ തെളിവുകൾക്കായി പ്രദേശത്ത് പരിശോധന വ്യാപിപ്പിക്കാൻ തീരുമാനിച്ചു.
