Kariprasadam

Kariprasadam controversy

കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ വീണ്ടും കരിപ്രസാദ വിതരണം വിവാദത്തിൽ; ദേവസ്വം ബോർഡ് റിപ്പോർട്ട് തേടി

നിവ ലേഖകൻ

കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ കരിപ്രസാദ വിതരണം വീണ്ടും വിവാദത്തിലായി. ശാന്തിക്കാർ താമസിക്കുന്ന കെട്ടിടത്തിന് മുകളിൽ നിന്ന് വിതരണത്തിനായി തയ്യാറാക്കിയ കരിപ്രസാദം പിടികൂടി. മേൽശാന്തി വാടകയ്ക്ക് എടുത്ത വീട്ടിൽ ക്ഷേത്രത്തിലെ പ്രസാദം തയ്യാറാക്കിയതിൽ ദേവസ്വം ബോർഡ് റിപ്പോർട്ട് തേടിയിരിക്കുകയാണ് .റിപ്പോർട്ട് കിട്ടിയ ഉടൻ നടപടി ഉണ്ടാകുമെന്ന് പ്രസിഡന്റ് പിഎസ് പ്രശാന്ത് വ്യക്തമാക്കി.