Kapil Sharma

കാനഡയിൽ കപിൽ ശർമ്മയുടെ റെസ്റ്റോറന്റിന് വെടിയേറ്റു; നാല് മാസത്തിനിടെ മൂന്നാമത്തെ ആക്രമണം
പ്രമുഖ കൊമേഡിയൻ കപിൽ ശർമ്മയുടെ ഉടമസ്ഥതയിലുള്ള കാനഡയിലെ റെസ്റ്റോറന്റിന് നേരെ വീണ്ടും വെടിവെപ്പ്. നാല് മാസത്തിനിടെ ഇത് മൂന്നാം തവണയാണ് സ്ഥാപനത്തിന് നേരെ ആക്രമണമുണ്ടാകുന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ലോറൻസ് ബിഷ്ണോയി സംഘം രംഗത്തെത്തിയിട്ടുണ്ട്.

കപിൽ ശർമ്മയ്ക്ക് മുന്നറിയിപ്പുമായി എംഎൻഎസ്; ‘ബോംബെ’ എന്ന് വിളിക്കരുതെന്ന് താക്കീത്
കോമഡി താരം കപിൽ ശർമ്മയോട് പരിപാടിക്കിടെ ബോംബെ എന്ന് ഉപയോഗിക്കരുതെന്ന് താക്കീത് നൽകി മഹാരാഷ്ട്ര നവനിർമ്മാൺ സേന. നഗരത്തിന്റെ പേര് മുംബൈ എന്നാക്കി മാറ്റി 30 വർഷം കഴിഞ്ഞിട്ടും ബോംബെ എന്ന് വിളിക്കുന്നത് നഗരത്തെ അപമാനിക്കുന്നതിന് തുല്യമാണെന്ന് എംഎൻഎസ് ആരോപിച്ചു. കപിൽ ശർമ്മയുടെ പ്രതികരണം ഇതുവരെ ലഭ്യമായിട്ടില്ല.

കപിൽ ശർമ്മയുടെ കഫേ വെടിവെപ്പിന് പിന്നിൽ സൽമാൻ ഖാനോടുള്ള പകയെന്ന് ഓഡിയോ
കപിൽ ശർമ്മയുടെ കാനഡയിലെ കഫേയിൽ വെടിവെപ്പ് നടന്നതിന്റെ കാരണം സൽമാൻ ഖാനോടുള്ള ലോറൻസ് ബിഷ്ണോയ് ഗ്യാങ്ങിന്റെ പകയാണെന്ന് വ്യക്തമാക്കുന്ന ഓഡിയോ പുറത്തുവന്നു. കപിൽ ശർമ്മയുടെ റെസ്റ്റോറന്റ് ഉദ്ഘാടനത്തിന് സൽമാൻ ഖാനെ ക്ഷണിച്ചതിലുള്ള രോഷമാണ് ആക്രമണത്തിന് പിന്നിലെന്ന് പറയുന്ന ഓഡിയോ റെക്കോർഡിംഗാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. സൽമാൻ ഖാനോടൊപ്പം പ്രവർത്തിക്കുന്നവരെയും വെറുതെ വിടില്ല എന്നാണ് ലോറൻസ് ബിഷ്ണോയി സംഘം ഭീഷണിപ്പെടുത്തുന്നത്.|

കപിൽ ശർമയുടെ വർണ്ണവിവേചന തമാശ: അറ്റ്ലീയുടെ മറുപടി വൈറലാകുന്നു
ബോളിവുഡ് താരം കപിൽ ശർമ സംവിധായകൻ അറ്റ്ലീയുടെ വർണ്ണത്തെ പരിഹസിച്ച സംഭവം വിവാദമായി. അറ്റ്ലീയുടെ മനോഹരമായ മറുപടി ശ്രദ്ധ നേടി. സോഷ്യൽ മീഡിയയിൽ കപിലിനെതിരെ വിമർശനം ഉയർന്നു.

കപിൽ ശർമ: ഇന്ത്യയിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന ടിവി അവതാരകൻ
കപിൽ ശർമ ഇന്ത്യയിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന ടിവി അവതാരകനാണ്. നെറ്റ്ഫ്ലിക്സിന്റെ 'ദ ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോ'യ്ക്ക് ഒരു എപ്പിസോഡിന് അഞ്ച് കോടി രൂപയാണ് വാങ്ങുന്നത്. നിലവിൽ 300 കോടി രൂപയാണ് അദ്ദേഹത്തിന്റെ ആസ്തി.