ചൊവ്വയിൽ കയോലിനൈറ്റ് എന്ന ധാതു അടങ്ങിയ പാറകൾ നാസയുടെ പെഴ്സിവിയറൻസ് റോവർ കണ്ടെത്തി. ഭൂമിയിൽ ജലസാന്നിധ്യമുള്ളിടത്താണ് ഈ ധാതു രൂപപ്പെടുന്നത്. ഈ കണ്ടെത്തൽ ചൊവ്വയിൽ ഒരുകാലത്ത് ജലമുണ്ടായിരുന്നിരിക്കാമെന്ന സിദ്ധാന്തത്തിന് ബലം നൽകുന്നു.