Kanthapuram AP Aboobacker Musliyar

നിമിഷപ്രിയ കേസിൽ സഹോദരന്റെ വാദങ്ങൾ തള്ളി യമൻ ആക്ടിവിസ്റ്റ്
നിമിഷപ്രിയ കേസിൽ സഹോദരൻ അബ്ദുൽ ഫത്താഹ് മെഹ്ദിയുടെ വാദങ്ങളെ തള്ളി തലാൽ ആക്ഷൻ കൗൺസിൽ വക്താവായിരുന്ന യമൻ ആക്ടിവിസ്റ്റ് സർഹാൻ ഷംസാൻ രംഗത്ത്. മതപണ്ഡിതരുടെ ഇടപെടലിലൂടെ വധശിക്ഷ റദ്ദായിട്ടുണ്ടെന്നും മോചനത്തിനുള്ള വഴികൾ തുറക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെയും ശൈഖ് ഹബീബ് ഉമറിൻ്റെയും ഇടപെടലുകൾ കേസിൽ ഗുണം ചെയ്തുവെന്നും സർഹാൻ ഷംസാൻ കൂട്ടിച്ചേർത്തു

നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവെച്ചത് ആശ്വാസകരമെന്ന് മുഖ്യമന്ത്രി
യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ ശിക്ഷ നീട്ടിവെച്ചത് സ്വാഗതാർഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ ഇടപെടലിനെയും മുഖ്യമന്ത്രി അഭിനന്ദിച്ചു. ഇത് മനുഷ്യത്വത്തിൻ്റെ വിജയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിമിഷ പ്രിയയുടെ മോചന ചർച്ചകൾക്ക് വഴിത്തിരിവ്; തലാലിന്റെ കുടുംബത്തിന് അനുകൂല നിലപാട്
നിമിഷ പ്രിയയുടെ മോചനത്തിനായി കാന്തപുരം എ.പി. അബൂബക്കർ മുസ്ല്യാരുടെ നേതൃത്വത്തിൽ നടന്ന ചർച്ചകൾ നിർണ്ണായകമായി. കൊല്ലപ്പെട്ട തലാലിന്റെ കുടുംബത്തിന് ചർച്ചയിൽ അനുകൂലമായ നിലപാട് ലഭിച്ചിട്ടുണ്ട്. യമനിലെ സുപ്രീം കോടതി ജഡ്ജിയും ചർച്ചയിൽ പങ്കെടുത്തു.

ഓപ്പറേഷൻ സിന്ദൂർ: ഇന്ത്യയുടെ പോരാട്ടം മാനവികതയോടുള്ള കടമയാണെന്ന് കാന്തപുരം
ഓപ്പറേഷൻ സിന്ദൂറിൻ്റെ പശ്ചാത്തലത്തിൽ ഭീകരതക്കെതിരായ പോരാട്ടത്തിൽ ഇന്ത്യയുടെ പങ്ക് എടുത്തുപറഞ്ഞ് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ . ഭീകരവാദത്തിനെതിരായ പോരാട്ടങ്ങളെ നയതന്ത്രപരമായ സമീപനങ്ങളിലൂടെ കൂടുതൽ വിപുലവും ഫലപ്രദവുമാക്കാൻ ഇന്ത്യക്ക് സാധിക്കും. എല്ലാ പൗരന്മാരും രാജ്യത്തിൻ്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും സുരക്ഷയ്ക്കുമായി ഒന്നിച്ച് നിൽക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.