kannur

കണ്ണൂർ ടൗൺ എസ്എച്ച്ഒയ്ക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി; പൊലീസ് ആക്ട് ലംഘിച്ചെന്ന് ആരോപണം
കണ്ണൂർ ടൗൺ എസ്.എച്ച്.ഒ ശ്രീജിത്ത് കൊടേരിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി. വ്യവസായിയിൽ നിന്ന് ഉപഹാരം കൈപ്പറ്റിയെന്നാണ് ആരോപണം. സംഭവത്തിൽ സ്പെഷ്യൽ ബ്രാഞ്ച് എസ്.എച്ച്.ഒക്കെതിരെ റിപ്പോർട്ട് നൽകി. പൊലീസ് ആക്ടിന്റെ ലംഘനമാണെന്നും, അതിനാൽ നടപടി വേണമെന്നും പരാതിയിൽ ആവശ്യമുണ്ട്.

ഷുക്കൂർ വധക്കേസ്: സാക്ഷികളെ തട്ടിക്കൊണ്ടുപോയ കേസിൽ സി.പി.ഐ.എം നേതാവിനെ വെറുതെ വിട്ടു
അരിയിൽ ഷുക്കൂർ വധക്കേസിലെ സാക്ഷികളെ തട്ടിക്കൊണ്ടുപോയ കേസിൽ സി.പി.ഐ.എം നേതാവിനെ കോടതി വെറുതെ വിട്ടു. തളിപ്പറമ്പ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് സി പി സലിമിനെ വെറുതെ വിട്ടത്. ഷുക്കൂർ വധക്കേസിലെ സാക്ഷികളായ മുസ്ലീം ലീഗ് പ്രവർത്തകരെ തട്ടിക്കൊണ്ടുപോയെന്നായിരുന്നു പരാതി.

കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് യൂണിയൻ KSU-MSF സഖ്യത്തിന്
കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് യൂണിയൻ KSU-MSF സഖ്യം നിലനിർത്തി. തുടർച്ചയായി രണ്ടാം തവണയാണ് UDSF യൂണിയൻ നേടുന്നത്. 17 ൽ 12 സീറ്റിലാണ് UDSF വിജയിച്ചത്.

കണ്ണൂരിൽ റെഡ് അലർട്ട്: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
കണ്ണൂർ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചതിനെ തുടർന്ന് നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ റെഡ് അലർട്ടും ഒൻപത് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

കണ്ണൂരിൽ 8 വയസ്സുകാരിയെ പിതാവ് ഉപദ്രവിച്ച സംഭവം; മന്ത്രിയുടെ അടിയന്തര ഇടപെടൽ
കണ്ണൂരിൽ 8 വയസ്സുകാരിയെ പിതാവ് ക്രൂരമായി ഉപദ്രവിക്കുന്ന വീഡിയോ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് മന്ത്രി വീണാ ജോർജ് അടിയന്തര നടപടിക്ക് നിർദ്ദേശം നൽകി. കുട്ടികൾക്ക് തുടർച്ചയായ സംരക്ഷണം ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു. സംഭവത്തിൽ ഉൾപ്പെട്ടവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.

വയനാട്ടിൽ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം; കണ്ണൂർ പഴശ്ശി അണക്കെട്ട് തുറക്കുന്നു
വയനാട് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തി. എടക്കൽ ഗുഹയിലേക്കുള്ള പ്രവേശനം നിരോധിച്ചു, ബോട്ടിങ് നിർത്തിവെച്ചു. കണ്ണൂർ പഴശ്ശി അണക്കെട്ടിന്റെ ഷട്ടറുകൾ ബുധനാഴ്ച തുറക്കും.

കണ്ണൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തി; ഭാര്യയ്ക്ക് വെട്ടേറ്റു
കണ്ണൂരിൽ കാഞ്ഞിരക്കൊല്ലി ആമിനത്തോട് എന്ന സ്ഥലത്ത് യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തി. മടത്തേടത്ത് ഹൗസിൽ നിധീഷ് (31) ആണ് കൊല്ലപ്പെട്ടത്. നിധീഷിന്റെ ഭാര്യ ശ്രുതിക്കും വെട്ടേറ്റിട്ടുണ്ട്. ബൈക്കിലെത്തിയ സംഘമാണ് കൊലപാതകം നടത്തിയതെന്നാണ് വിവരം.

ചെങ്ങന്നൂർ ഐ.ടി.ഐയിൽ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷിക്കാം
പത്തനംതിട്ട ചെങ്ങന്നൂരിലെ സർക്കാർ വനിത ഐ.ടി.ഐയിൽ ഐ.എം.സി.യുടെ സഹകരണത്തോടെ വിവിധ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. എയർലൈൻ ഹോസ്പിറ്റാലിറ്റി ആൻഡ് ട്രാവൽ മാനേജ്മെൻ്റ് (ഏവിയേഷൻ), എയർ കാർഗോ ഷിപ്പിംഗ് ആൻഡ് ലോജിസ്റ്റിക് മാനേജ്മെൻ്റ്, ഇന്റർനാഷണൽ ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ തുടങ്ങിയ കോഴ്സുകളിലേക്കാണ് പ്രവേശനം. കണ്ണൂർ ജില്ലയിലെ വിവിധ കോളേജുകളിൽ സൈക്കോളജിസ്റ്റിനെ നിയമിക്കുന്നു.

കണ്ണൂർ ജില്ലയിലെ കോളേജുകളിൽ സൈക്കോളജിസ്റ്റ് നിയമനം: മെയ് 21ന് അഭിമുഖം
കണ്ണൂർ ജില്ലയിലെ കോളേജുകളിൽ കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ ജീവനി സെന്റർ ഫോർ സ്റ്റുഡന്റ് വെൽബീയിംഗ് പദ്ധതിയുടെ ഭാഗമായി സൈക്കോളജിസ്റ്റിനെ താൽക്കാലികമായി നിയമിക്കുന്നു. കണ്ണൂർ കൃഷ്ണ മേനോൻ മെമ്മോറിയൽ ഗവ. വിമൻസ് കോളേജ്, പയ്യന്നൂർ കോളേജ്, തളിപ്പറമ്പ് സർ സയ്യിദ് കോളേജ്, ശ്രീകണ്ഠാപുരം എസ് ഇ എസ് കോളേജ് എന്നിവിടങ്ങളിലാണ് നിയമനം. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദമുള്ള ഉദ്യോഗാർത്ഥികൾക്ക് മെയ് 21ന് രാവിലെ 10.30ന് കണ്ണൂർ കൃഷ്ണ മേനോൻ മെമ്മോറിയൽ ഗവ. വിമൻസ് കോളേജിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം.


