Kannur News

കെ. നൈനേഷിന്റെ മരണം: അന്വേഷണം ആവശ്യപ്പെട്ട് സി.പി.ഐ.എം
സ്വർണ്ണ തൊഴിലാളി യൂണിയൻ പാനൂർ ഏരിയ പ്രസിഡന്റും കേരള ബാങ്ക് പെരിങ്ങത്തൂർ ശാഖയിലെ അപ്രൈസറുമായ കെ. നൈനേഷിനെ എടക്കാട് റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി. നൈനേഷിനെതിരെ ഒരു വ്യക്തി പോലീസിൽ പരാതി നൽകിയതിന് പിന്നാലെയാണ് കാണാതായത്. സംഭവത്തിൽ സി.പി.ഐ.എം മേനപ്രം ലോക്കൽ കമ്മിറ്റി സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ടു.

കണ്ണൂരിൽ ഭാര്യയെ ഭീഷണിപ്പെടുത്തുന്നതിനിടെ യുവാവ് കഴുത്തിൽ കയർ മുറുകി മരിച്ചു
കണ്ണൂരിൽ ഭാര്യയുമായുണ്ടായ തർക്കത്തെ തുടർന്ന് ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവ് മരിച്ചു. തായെതെരു സ്വദേശി സിയാദാണ് മരിച്ചത്. കയർ കഴുത്തിൽ കുരുങ്ങിയതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ധീരജിനെ കുത്തിയ കത്തി അറബിക്കടലിൽ തള്ളിയിട്ടില്ല; യൂത്ത് കോൺഗ്രസ് മുദ്രാവാക്യത്തിനെതിരെ ധീരജിന്റെ പിതാവ്
കണ്ണൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രകോപന മുദ്രാവാക്യത്തിനെതിരെ ധീരജിന്റെ പിതാവ് രാജേന്ദ്രൻ രംഗത്ത്. മലപ്പറ്റത്ത് യൂത്ത് കോൺഗ്രസ് നടത്തിയ പദയാത്രയ്ക്കിടെയായിരുന്നു സംഭവം. സംഭവത്തിൽ സി.പി.ഐ.എമ്മും പോഷക സംഘടനകളും പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്.