Kannur Airport

ലോൺ തിരിച്ചടവ് മുടങ്ങിയാൽ വീട്ടുകാരെ ഇറക്കി വിടുന്നത് ശരിയല്ല; മുഖ്യമന്ത്രി പിണറായി വിജയൻ
ലോൺ തിരിച്ചടവ് മുടങ്ങിയാൽ വീട്ടുകാരെ ഇറക്കി വിടുന്നതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. ഇത്തരം വിഷയങ്ങളിൽ നിയമനിർമ്മാണം നടത്തുന്നത് സർക്കാരിന്റെ പരിഗണനയിലുണ്ട്. കണ്ണൂർ വിമാനത്താവളം വഴിയുള്ള എയർ ഇന്ത്യ സർവീസുകൾ വെട്ടിക്കുറച്ചതിനെയും മുഖ്യമന്ത്രി വിമർശിച്ചു.

കണ്ണൂർ വിമാനത്താവള റൺവേ: ഭൂവുടമയ്ക്ക് ജപ്തി നോട്ടീസ്, സണ്ണി ജോസഫ് ഇടപെട്ടു
കണ്ണൂർ വിമാനത്താവള റൺവേ വികസനവുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുക്കുന്നതിനായി സ്ഥലം നൽകേണ്ടിയിരുന്ന ഭൂവുടമയ്ക്ക് ജപ്തി നോട്ടീസ് ലഭിച്ച സംഭവത്തിൽ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഇടപെട്ടു. ജപ്തി നടപടി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം മുഖ്യമന്ത്രിക്ക് കത്ത് നൽകി. കാനാട് സ്വദേശിനിയും വൃക്ക രോഗിയുമായ നസീറയ്ക്കാണ് ബാങ്കിൽ നിന്നും ജപ്തി നോട്ടീസ് ലഭിച്ചിരിക്കുന്നത്.

കണ്ണൂർ വിമാനത്താവള വികസനം: ഭൂമി ഏറ്റെടുക്കൽ നടപടികൾ വേഗത്തിൽ
കണ്ണൂർ വിമാനത്താവള വികസനത്തിനായി കൂടുതൽ ഭൂമി ഏറ്റെടുക്കുന്നതിന്റെ ഭാഗമായി വില നിർണയ നടപടികൾ പുരോഗമിക്കുന്നു. 200 കുടുംബങ്ങളെ പുനരധിവസിപ്പിക്കുമെന്നും റവന്യൂ റിക്കവറിയിൽ ഇളവ് വരുത്തുമെന്നും മന്ത്രി കെ. രാജൻ അറിയിച്ചു. ഭൂമി ഏറ്റെടുക്കൽ പ്രക്രിയ വേഗത്തിലാക്കാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേരും.

കണ്ണൂർ വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോൾ പദവി നിഷേധിച്ച് കേന്ദ്രം; പ്രതിഷേധവുമായി എംപി
കണ്ണൂർ വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോൾ പദവി നൽകിയിട്ടില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. ഇത് പ്രവാസികൾക്കും കേരള വികസനത്തിനും തിരിച്ചടിയാണെന്ന് എംപി പ്രതികരിച്ചു. പദവി ലഭിച്ചിരുന്നെങ്കിൽ വിദേശ വിമാനക്കമ്പനികൾക്ക് സർവീസ് നടത്താനും മേഖലയുടെ വികസനത്തിനും സാധിക്കുമായിരുന്നു.