പാലക്കാട്, ചേലക്കര, വയനാട് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് നവംബർ 13ന് നടക്കും. എന്നാൽ അന്ന് കൽപാത്തി രഥോത്സവമാണെന്ന് ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന് ഷാഫി പറമ്പിൽ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് നീട്ടിവെക്കാൻ ശുപാർശ നൽകുമെന്നും അദ്ദേഹം പറഞ്ഞു.