ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് താൻ ആത്മഹത്യാശ്രമം നടത്തിയെന്ന വാർത്തകൾ കൽപ്പന രാഘവേന്ദർ നിഷേധിച്ചു. അമിതമായി മരുന്ന് കഴിച്ചതാണ് അബോധാവസ്ഥയ്ക്ക് കാരണമെന്നും വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അവർ പറഞ്ഞു. മകൾ ദയയും അമ്മയുടെ ആത്മഹത്യാശ്രമ വാർത്തകൾ നിഷേധിച്ചിരുന്നു.