Kalabhavan Navas

ഷൂട്ടിങ് സെറ്റിൽ നെഞ്ചുവേദനയുണ്ടായിട്ടും അവഗണിച്ചു; കലാഭവൻ നവാസിനെ അനുസ്മരിച്ച് വിനോദ് കോവൂർ
നടൻ കലാഭവൻ നവാസിൻ്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി നടൻ വിനോദ് കോവൂർ. ഷൂട്ടിംഗ് സെറ്റിൽ വെച്ച് നവാസിന് നെഞ്ചുവേദന അനുഭവപ്പെട്ടെന്നും, തുടർന്ന് ഡോക്ടറെ വിളിച്ചിരുന്നെന്നും വിനോദ് കോവൂർ ഫേസ്ബുക്കിൽ കുറിച്ചു. ഷൂട്ട് കഴിഞ്ഞ ശേഷം ആശുപത്രിയിൽ പോകാമെന്ന് കരുതിയിരിക്കാമെന്നും, എന്നാൽ അതിനുമുന്പ് 'രംഗബോധമില്ലാത്ത കോമാളി വന്ന് ജീവൻ തട്ടിയെടുത്തു'വെന്നും വിനോദ് കോവൂർ വേദനയോടെ കുറിച്ചു.

കലാഭവൻ നവാസിന്റെ ഓർമ്മകളിൽ വിങ്ങി മോഹൻലാൽ; അനുശോചനം രേഖപ്പെടുത്തി!
കലാഭവൻ നവാസിന്റെ നിര്യാണത്തിൽ മോഹൻലാൽ അനുശോചനം രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മോഹൻലാൽ അനുശോചനം അറിയിച്ചത്. നർമ്മവും സ്വാഭാവികതയും നിറഞ്ഞ കഥാപാത്രങ്ങളെയാണ് നവാസ് അവതരിപ്പിച്ചതെന്ന് മോഹൻലാൽ അനുസ്മരിച്ചു.

കലാഭവൻ നവാസിൻ്റെ ഓർമ്മയിൽ ജയറാം; വേദനിക്കുന്ന വേർപാട് എന്ന് സോഷ്യൽ മീഡിയ പോസ്റ്റ്
കലാഭവൻ നവാസിൻ്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് ജയറാം. പ്രിയ സുഹൃത്തേ, ഒരുപാട് വേദനിക്കുന്ന വേർപാട് എന്ന് ജയറാം കുറിച്ചു. അദ്ദേഹത്തിന്റെ ആകസ്മികമായ വിയോഗം സിനിമാ ലോകത്തിന് വലിയ നഷ്ടം തന്നെയാണ് ഉണ്ടാക്കിയിരിക്കുന്നത്.

കലാഭവൻ നവാസിന്റെ പോസ്റ്റ്മോർട്ടം ആരംഭിച്ചു; സംസ്കാരം ഇന്ന് വൈകുന്നേരം
ചോറ്റാനിക്കരയിലെ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തിയ കലാഭവൻ നവാസിന്റെ പോസ്റ്റ്മോർട്ടം ആരംഭിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ആലുവയിലെ വീട്ടിലേക്ക് കൊണ്ടുപോകും. വൈകുന്നേരം അഞ്ചുമണിയോടെ സെൻട്രൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ സംസ്കാരം നടക്കും.

കലാഭവൻ നവാസിന്റെ അപ്രതീക്ഷിത വിയോഗം; ‘പ്രകമ്പനം’ സിനിമയുടെ ചിത്രീകരണം പൂര്ത്തിയാക്കിയത് ഇന്നലെ
പ്രമുഖ മിമിക്രി കലാകാരനും നടനുമായ കലാഭവൻ നവാസ് അന്തരിച്ചു. വിജേഷ് പാണത്തൂർ സംവിധാനം ചെയ്യുന്ന "പ്രകമ്പനം" എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയ ശേഷം ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

ഹാസ്യത്തിന്റെ തമ്പുരാൻ വിടവാങ്ങി; കലാഭവൻ നവാസിന്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം
മിമിക്രി രംഗത്ത് നിന്നും സിനിമയിലെത്തിയ കലാഭവൻ നവാസ് നിരവധി ഹാസ്യ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടി. 1995-ൽ 'ചൈതന്യം' എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ചു. കൊച്ചിയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹം മരിച്ച നിലയിൽ കാണപ്പെട്ടു.

കലാഭവൻ നവാസിനെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി
കലാഭവൻ നവാസിനെ ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഷൂട്ടിംഗിനായി എത്തിയതായിരുന്നു അദ്ദേഹം. ഹോട്ടൽ ജീവനക്കാർ മുറിയിൽ കുഴഞ്ഞുവീണ നിലയിൽ കണ്ടെത്തുകയായിരുന്നു.

മിമിക്രി കലാകാരനും നടനുമായ കലാഭവൻ നവാസ് അന്തരിച്ചു
മിമിക്രി കലാകാരനും നടനുമായ കലാഭവൻ നവാസിനെ ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. പ്രകമ്പനം എന്ന സിനിമയുടെ ഷൂട്ടിംഗിനായി എത്തിയതായിരുന്നു അദ്ദേഹം. ഹോട്ടൽ അധികൃതർ നടത്തിയ പരിശോധനയിലാണ് സംഭവം പുറത്തറിഞ്ഞത്.