KADAKKAVOOR

Kadakkavoor accident

കടയ്ക്കാവൂരിൽ തെരുവുനായ കുറുകെ ചാടി ഓട്ടോ മറിഞ്ഞ് വിദ്യാർത്ഥി മരിച്ചു

നിവ ലേഖകൻ

തിരുവനന്തപുരം കടയ്ക്കാവൂരിൽ തെരുവ് നായ കുറുകെ ചാടിയതിനെ തുടർന്ന് ഓട്ടോ മറിഞ്ഞ് വിദ്യാർത്ഥി മരിച്ചു. കടയ്ക്കാവൂർ എസ്.എസ്.പി.ബി.എച്ച്.എസ്സിലെ ആറാം ക്ലാസ് വിദ്യാർത്ഥി സഖി (11) ആണ് മരിച്ചത്. സ്കൂളിലെ പി.റ്റി.എ മീറ്റിംഗ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴി ആയിരുന്നു അപകടം.

Student attack

കടയ്ക്കാവൂരിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂര മർദ്ദനം; 13 പേർക്കെതിരെ കേസ്

നിവ ലേഖകൻ

കടയ്ക്കാവൂരിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് സഹപാഠികളുടെ ക്രൂര മർദ്ദനം. തുറിച്ചുനോക്കിയെന്ന് ആരോപിച്ച് പ്ലസ് ടു വിദ്യാർത്ഥികൾ മർദ്ദിച്ചെന്നാണ് പരാതി. കണ്ടാലറിയാവുന്ന 10 പേരുൾപ്പെടെ 13 വിദ്യാർത്ഥികൾക്കെതിരെ പോലീസ് കേസെടുത്തു.

kadakkavoor wife attack

കടയ്ക്കാവൂരിൽ ഭാര്യയെ വെട്ടി പരുക്കേൽപ്പിച്ച ഭർത്താവ് അറസ്റ്റിൽ

നിവ ലേഖകൻ

തിരുവനന്തപുരം കടയ്ക്കാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടി പരുക്കേൽപ്പിച്ചു. കായിക്കര സ്വദേശി അനുവാണ് ഭാര്യയെ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ യുവതി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്, ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു.