K Vinod Chandran
ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ സുപ്രീം കോടതി ജഡ്ജിയായി ചുമതലയേറ്റു
Anjana
ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ സുപ്രീം കോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ജസ്റ്റിസ് സി ടി രവികുമാറിന്റെ ഒഴിവിലേക്കാണ് നിയമനം.
ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ ഇന്ന് സുപ്രീം കോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്യും
Anjana
എറണാകുളം സ്വദേശിയായ ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ ഇന്ന് സുപ്രീം കോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 10.30-ന് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കും. കേരള ഹൈക്കോടതി ജഡ്ജിയായും പാറ്റ്ന ഹൈക്കോടതി ചീഫ് ജസ്റ്റിസായും സേവനമനുഷ്ഠിച്ചിട്ടുള്ള ജസ്റ്റിസ് വിനോദ് ചന്ദ്രന്റെ നിയമനത്തോടെ സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം 34 ആയി.