K.V. Thomas

നിമിഷപ്രിയയുടെ മോചനം: പ്രധാനമന്ത്രിക്ക് കത്തയച്ച് കെ.വി. തോമസ്
യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായി അടിയന്തര നയതന്ത്ര ഇടപെടൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കെ.വി. തോമസ് കത്തയച്ചു. ജൂലൈ 16-ന് വധശിക്ഷ നടപ്പാക്കുമെന്ന റിപ്പോർട്ടുകളെ തുടർന്നാണ് കെ.വി. തോമസ് പ്രധാനമന്ത്രിക്ക് കത്തയച്ചത്. നയതന്ത്ര ഇടപെടൽ ശക്തമാക്കുന്നതിനൊപ്പം, കേസിൽ മധ്യസ്ഥരെ കണ്ടെത്തി ചർച്ചകൾക്ക് ഒരുക്കുകയും, ദയാധനം നൽകുന്നതിന് ആവശ്യമായ ഔദ്യോഗിക സഹായം നൽകണമെന്നും കെ.വി. തോമസ് പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചു.

കേരളത്തിന് അടിയന്തര സഹായം തേടി കെ.വി. തോമസ്; ധനമന്ത്രിക്ക് നിവേദനം നൽകി
സംസ്ഥാനത്തിന് അടിയന്തരമായി 1500 കോടി രൂപയുടെ സഹായം ലഭ്യമാക്കണമെന്ന് കേന്ദ്ര ധനകാര്യമന്ത്രി നിർമ്മല സീതാരാമനോട് കെ.വി. തോമസ് അഭ്യർത്ഥിച്ചു. കൂടാതെ, കണ്ണൂർ വിമാനത്താവളത്തിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയന്റെ ജന്മദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി കെ.വി.തോമസ് മാധ്യമപ്രവർത്തകർക്കും ജീവനക്കാർക്കും കേക്ക് നൽകി.