K.T. Jaleel

പി.കെ. ഫിറോസിൻ്റെ സ്വത്ത് വിവരങ്ങൾ അന്വേഷിക്കണം; കെ.ടി. ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്
മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസിനെതിരെ കെ.ടി. ജലീൽ വീണ്ടും ആരോപണം ഉന്നയിച്ചു. ഫിറോസ് വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്നും ഇതിൽ അന്വേഷണം വേണമെന്നും ജലീൽ ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് വിജിലൻസ് ആന്റി കറപ്ഷൻ ബ്യൂറോക്ക് പരാതി നൽകിയതായും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ലീഗ് പാവങ്ങളെ പറ്റിക്കുന്നു; “കീടബാധയാകാൻ മടിയില്ലെന്ന്” കെ.ടി.ജലീൽ
മുസ്ലിം ലീഗ് വയനാട് ജില്ലാ നേതാക്കൾക്കെതിരെ കെ.ടി. ജലീൽ എം.എൽ.എ രംഗത്ത്. സമുദായത്തിൻ്റെ മറവിൽ പാവങ്ങളെ മുസ്ലിംലീഗ് ചൂഷണം ചെയ്യുമ്പോൾ അതിനെ നശിപ്പിക്കുന്ന കീടബാധയായി മാറാൻ തനിക്ക് മടിയില്ലെന്ന് കെ.ടി. ജലീൽ വ്യക്തമാക്കി. വയനാട് പുനരധിവാസത്തിൻ്റെ മറവിൽ പകൽക്കൊള്ള നടത്തിയ ലീഗ്-യൂത്ത് ലീഗ് നേതാക്കളെ വെള്ളപൂശാനുള്ള മുസ്ലിംലീഗിൻ്റെ ശ്രമം വിലപ്പോവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചൂരൽമല ദുരന്തത്തിൽ മുസ്ലീം ലീഗ് വൻ തട്ടിപ്പ് നടത്തിയെന്ന് കെ ടി ജലീൽ
മുണ്ടക്കൈ ചൂരൽമലയിലെ ദുരന്തബാധിതർക്കായുള്ള വീട് നിർമ്മാണത്തിൽ മുസ്ലീം ലീഗ് വലിയ തട്ടിപ്പ് നടത്തിയെന്ന് കെ.ടി. ജലീൽ എം.എൽ.എ ആരോപിച്ചു. ദുരന്ത സഹായത്തിന് പിരിച്ച പണത്തിന് കണക്കില്ലെന്നും ഒരു സെൻ്റിന് 1,22,000 രൂപ ഈടാക്കിയത് പകൽക്കൊള്ളയാണെന്നും ജലീൽ ആരോപിച്ചു. ഈ വിഷയത്തിൽ ലീഗ് നേതാക്കൾ പാണക്കാട് തങ്ങളെ ലാൻഡ് ബോർഡിന്റെ മുന്നിലേക്ക് എറിഞ്ഞു കൊടുത്തിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

എം സ്വരാജിന് ആശംസകളുമായി കെ ടി ജലീൽ: നിലമ്പൂരിനെ രാഷ്ട്രീയ മാലിന്യത്തിൽ നിന്ന് മുക്തമാക്കുന്നവൻ
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി എം. സ്വരാജിന് കെ.ടി. ജലീൽ എം.എൽ.എയുടെ ആശംസ. സ്വരാജ് വളർന്നുവരുന്ന രാഷ്ട്രീയ നേതാക്കളിൽ കേരളം ഉറ്റുനോക്കുന്ന ജനകീയ മുഖമാണെന്ന് ജലീൽ ഫേസ്ബുക്കിൽ കുറിച്ചു. എല്ലാ വർഗീയ ശക്തികളോടും പോരാടുന്ന സ്വരാജ് തൊഴിലാളി വിരുദ്ധ നിലപാടുകളോട് സന്ധി ചെയ്യാത്ത മനുഷ്യസ്നേഹിയാണെന്നും ജലീൽ അഭിപ്രായപ്പെട്ടു.

സ്പീക്കറുടെ ശാസനയ്ക്ക് മറുപടിയുമായി കെ.ടി. ജലീൽ
നിയമസഭയിൽ സ്പീക്കറുടെ ശാസനയ്ക്ക് മറുപടിയുമായി കെ.ടി. ജലീൽ എംഎൽഎ. സ്വകാര്യ സർവകലാശാലാ ബില്ലുമായി ബന്ധപ്പെട്ട ചർച്ചയിൽ സമയം നീണ്ടുപോയത് ക്രിമിനൽ കുറ്റമായി ആർക്കെങ്കിലും തോന്നിയെങ്കിൽ സഹതപിക്കുകയേ നിർവാഹമുള്ളൂവെന്ന് ജലീൽ ഫേസ്ബുക്കിൽ കുറിച്ചു. ലീഗ് കോട്ടയായ മലപ്പുറത്ത് നിന്ന് നിയമസഭയിലെത്തിയതിനാൽ സ്വാഭാവികമായും അൽപ്പം 'ഉശിർ' കൂടുമെന്നും അദ്ദേഹം പറഞ്ഞു.