K-SOTTO

K-SOTTO clarification

ഡോ. എം.കെ. മോഹൻദാസ് കെ സോട്ടോ അംഗമല്ല; രാജിക്ക് പിന്നാലെ വിശദീകരണവുമായി കെ സോട്ടോ

നിവ ലേഖകൻ

സംസ്ഥാന സര്ക്കാരിന്റെ മരണാനന്തര അവയവദാന പദ്ധതിയായ കെ സോട്ടോയുമായി ബന്ധപ്പെട്ട് വിവാദങ്ങള് ഉയര്ന്നുവന്നതിന് പിന്നാലെ പ്രതികരണവുമായി കെ സോട്ടോ. ഡോ. എം.കെ. മോഹൻദാസ് കെ സോട്ടോ അംഗമല്ലെന്നും, അദ്ദേഹത്തെ ഡിഎംഇ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥൻ മാത്രമാണെന്നും കെ സോട്ടോ അറിയിച്ചു. അവയവദാനവുമായി ബന്ധപ്പെട്ട് ഡോ. മോഹൻദാസ് കെ സോട്ടോയ്ക്കെതിരെ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ഇട്ടതിനെ തുടർന്നാണ് കെ സോട്ടോയുടെ വിശദീകരണം.