K.S. Mani

പാൽ വില ഉടൻ കൂട്ടേണ്ടതില്ല; ഓണം വരെ കാത്തിരിക്കാമെന്ന് മിൽമ ചെയർമാൻ

നിവ ലേഖകൻ

പാൽ വില വർദ്ധിപ്പിക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെന്ന് മിൽമ ചെയർമാൻ കെ.എസ്. മണി അറിയിച്ചു. ഓണം വരെ പാൽ വില കൂട്ടേണ്ടതില്ലെന്നും അതിനു ശേഷം ബോർഡ് യോഗം ചേരുമെന്നും അദ്ദേഹം പറഞ്ഞു. കർഷകരുടെ താൽപര്യങ്ങൾ സംരക്ഷിച്ചേ മുന്നോട്ട് പോകൂവെന്നും കെ.എസ്. മണി വ്യക്തമാക്കി.