K. Raju

കെ. ജയകുമാർ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി ചുമതലയേൽക്കുന്നു
നിവ ലേഖകൻ
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പുതിയ പ്രസിഡന്റായി കെ. ജയകുമാർ ചുമതലയേൽക്കുന്നു. 17 മുതൽ തീർത്ഥാടനകാലം ആരംഭിക്കാനിരിക്കെ എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കുമെന്നും അദ്ദേഹം അറിയിച്ചു. സി.പി.ഐ നേതാവും മുൻ മന്ത്രിയുമായ കെ. രാജുവിനെ ബോർഡ് അംഗമായി നിയമിച്ചു.

കെ. രാജു തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗമാകും
നിവ ലേഖകൻ
മുൻ മന്ത്രി കെ. രാജുവിനെ തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗമായി നിയമിക്കാൻ തീരുമാനിച്ചു. സിപിഐയുടെ പ്രതിനിധിയായാണ് കെ.രാജു ബോർഡ് അംഗം ആകുന്നത്. കെ ജയകുമാറിനെ പ്രസിഡന്റായി സിപിഐഎം തീരുമാനിച്ചപ്പോൾ സാമുദായിക സമവാക്യം പാലിക്കേണ്ടതുണ്ടെന്ന തീരുമാനത്തിലേക്ക് സിപിഐ എത്തുകയായിരുന്നു.