K. Rajan

മുണ്ടക്കൈ-ചൂരൽമല പുനരധിവാസം: രാഷ്ട്രീയം വേണ്ടെന്ന് മന്ത്രി കെ. രാജൻ
മുണ്ടക്കൈ-ചൂരൽമല പുനരധിവാസ പദ്ധതിയിൽ അനാവശ്യ രാഷ്ട്രീയ ഇടപെടൽ വേണ്ടെന്ന് റവന്യൂ മന്ത്രി കെ. രാജൻ. അർഹരായ എല്ലാവരെയും പട്ടികയിൽ ഉൾപ്പെടുത്തുമെന്ന് മന്ത്രി ഉറപ്പ് നൽകി. ഈ മാസം ടൗൺഷിപ്പ് പ്രവർത്തനം ആരംഭിക്കും.

മുണ്ടക്കൈ-ചൂരല്മല പുനരധിവാസം: ഗുണഭോക്തൃ പട്ടിക ജനുവരി 15-ന് പ്രസിദ്ധീകരിക്കും – മന്ത്രി കെ. രാജൻ
മുണ്ടക്കൈ-ചൂരല്മല പുനരധിവാസ പദ്ധതിയുടെ ആദ്യ ഘട്ട ഗുണഭോക്തൃ പട്ടിക ജനുവരി 15-നും രണ്ടാം ഘട്ടം ഫെബ്രുവരി 10-നും പ്രസിദ്ധീകരിക്കുമെന്ന് റവന്യൂ മന്ത്രി കെ. രാജൻ അറിയിച്ചു. ദുരന്തബാധിതരുടെ ആശങ്കകൾ പരിഹരിക്കുമെന്നും കാണാതായവരുടെ മരണ സർട്ടിഫിക്കറ്റ് നൽകാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. പുനരധിവാസ പ്രവർത്തനങ്ങൾക്ക് പ്രത്യേക ഓഫീസറെ നിയമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര ബജറ്റിൽ കേരളത്തെ അവഗണിച്ചതിൽ പ്രതിഷേധവുമായി മന്ത്രി കെ. രാജൻ
കേന്ദ്ര ബജറ്റിൽ കേരളത്തെ പൂർണ്ണമായും അവഗണിച്ച നിലപാടിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയിരിക്കുകയാണ് റവന്യൂ മന്ത്രി കെ. രാജൻ. കേരളം ഇന്ത്യയിൽ അല്ല എന്ന മട്ടിലാണ് കേന്ദ്ര സർക്കാരിന്റെ ...