K-Rail

കെ-റെയിൽ ഉപേക്ഷിച്ചാൽ ബദൽ പദ്ധതിയുമായി കേന്ദ്രത്തെ സമീപിക്കാമെന്ന് ഇ ശ്രീധരൻ
കെ-റെയിൽ പദ്ധതി ഉപേക്ഷിക്കാൻ സർക്കാർ തയ്യാറാണെങ്കിൽ ബദൽ പദ്ധതിയുമായി കേന്ദ്രസർക്കാരിനെ സമീപിക്കാമെന്ന് മെട്രോമാൻ ഇ. ശ്രീധരൻ. ഡിസംബർ 27-ന് മുഖ്യമന്ത്രിക്ക് സമർപ്പിച്ച ബദൽ പദ്ധതി ജനങ്ങൾക്കും പരിസ്ഥിതിക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാക്കില്ലെന്നും അദ്ദേഹം ഉറപ്പുനൽകി. 25 കിലോമീറ്റർ ഇടവിട്ട് സ്റ്റേഷനുകൾ വരുന്ന രീതിയിലാണ് പുതിയ പാത വിഭാവനം ചെയ്തിരിക്കുന്നത്.

കെ റെയില്: സിപിഐഎം-ബിജെപി അന്തര്ധാരയുണ്ടെന്ന് കെ.സുധാകരന്
കെ റെയിലിന് അനുമതി നല്കാന് കേന്ദ്രസര്ക്കാര് മനം മാറ്റിയതിന് പിന്നില് സിപിഐഎം-ബിജെപി അന്തര്ധാരയുണ്ടെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എംപി ആരോപിച്ചു. കേരളത്തില് ബിജെപിക്ക് ഒരു എംപിയെ നല്കിയതിന് പ്രത്യുപകാരമായാണ് കെ റെയില് പദ്ധതിക്ക് അനുമതി നല്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നാടിനും ജനങ്ങള്ക്കും ദോഷകരമായ കെ.റെയില് പദ്ധതി അടിച്ചേല്പ്പിക്കാന് ശ്രമിച്ചാല് ജനകീയ പ്രക്ഷോഭത്തിലൂടെ ചെറുത്ത് തോല്പ്പിക്കുമെന്ന് സുധാകരന് മുന്നറിയിപ്പ് നല്കി.

കെ റെയില് പദ്ധതി: മുഖ്യമന്ത്രി കേന്ദ്ര റെയില്വേ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
കേരളം വീണ്ടും കെ റെയില് പദ്ധതി ഉന്നയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന് കേന്ദ്ര റെയില്വേ മന്ത്രി അശ്വിനി വൈഷ്ണവിനെ സന്ദര്ശിച്ചു. കെ റെയിലും ശബരി റെയിലും ചര്ച്ച ചെയ്തതായി മന്ത്രി വി. അബ്ദുറഹിമാന് അറിയിച്ചു.