K K Rema

രാഹുൽ മാങ്കൂട്ടത്തിൽ രാജി വെച്ച് അന്വേഷണം നടത്തണം; കെ.കെ. രമയുടെ ആവശ്യം
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജി വെച്ച് അന്വേഷണം നേരിടണമെന്ന് കെ.കെ. രമ എംഎൽഎ ആവശ്യപ്പെട്ടു. നിരപരാധിയാണെങ്കിൽ വീണ്ടും ജനപ്രതിനിധിയാകാൻ അവസരമുണ്ടാകുമെന്നും അവർ പറഞ്ഞു. ഒളിവിൽ കഴിയുന്ന രാഹുലിനെ കണ്ടെത്താൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

രാഹുൽ മാങ്കൂട്ടത്തിൽ രാജി വെക്കണം; കെ.കെ. രമയുടെ ആവശ്യം
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് കെ.കെ. രമ എംഎൽഎ ആവശ്യപ്പെട്ടു. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ ബലാത്സംഗ പരാതിയുമായി മറ്റൊരു യുവതി കൂടി രംഗത്ത് എത്തിയ സാഹചര്യത്തിലാണ് കെ കെ രമയുടെ പ്രതികരണം. എംഎൽഎമാർ സമൂഹത്തോട് ഉത്തരവാദിത്വമുള്ളവരാണെന്നും രാഷ്ട്രീയ ധാർമ്മികതയുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

ടി.പി കേസ് പ്രതികളുടെ മദ്യപാനം; പൊലീസിനെതിരെ വിമർശനവുമായി കെ കെ രമ
ടി.പി. കേസ് പ്രതികൾക്ക് പൊലീസ് കാവലിലിരുന്ന് മദ്യപിക്കാൻ സൗകര്യമൊരുക്കിയ സംഭവത്തിൽ വിമർശനവുമായി കെ.കെ. രമ എം.എൽ.എ. ഇത് ഗുരുതരമായ കൃത്യവിലോപമാണെന്നും ഇതിന് ഒത്താശ ചെയ്യുന്നത് പൊലീസ് ഉദ്യോഗസ്ഥരാണെന്നും രമ ആരോപിച്ചു. സംഭവത്തിൽ അടിയന്തരമായി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും രമ ആവശ്യപ്പെട്ടു.

സാധാരണക്കാര്‍ക്ക് കേരളത്തില്‍ ജീവിക്കാന്‍ കഴിയാത്ത അവസ്ഥ: പിണറായി സര്‍ക്കാരിനെതിരെ കെ.കെ രമ
കേരളത്തിലെ സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കിയെന്ന് ആരോപിച്ച് കെ.കെ രമ പിണറായി സര്‍ക്കാരിനെ വിമര്‍ശിച്ചു. സിപിഎം നേതാക്കള്‍ അധികാരത്തിന്റെ ധാര്‍ഷ്ട്യത്തിലാണ് ജനങ്ങളോട് ഇടപെടുന്നതെന്ന് അവര്‍ കുറ്റപ്പെടുത്തി. വടകര മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ചും രമ വിശദീകരിച്ചു.