K Jayakumar

വിളപ്പിൽ രാധാകൃഷ്ണനെ മാറ്റാൻ സിപിഐ; ദേവസ്വം ബോർഡ് പ്രസിഡന്റായി കെ ജയകുമാർ നിയമിതനായേക്കും
തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗമായി പരിഗണിച്ചിരുന്ന വിളപ്പിൽ രാധാകൃഷ്ണനെ മാറ്റാൻ സി.പി.ഐ തീരുമാനിച്ചു. കെ. ജയകുമാർ ഐ.എ.എസിനെ ദേവസ്വം ബോർഡ് പ്രസിഡന്റായി നിയമിക്കുന്ന സാഹചര്യത്തിലാണ് മാറ്റം. ബോർഡിലെ സാമുദായിക സമവാക്യം പാലിക്കുന്നതിനു വേണ്ടിയാണ് വിളപ്പിൽ രാധാകൃഷ്ണന് പകരം പുതിയ പേര് പരിഗണിക്കുന്നത്.

ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനത്ത് സന്തോഷത്തോടെ ചുമതലയേൽക്കുന്നു; കെ. ജയകുമാർ
തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി കെ. ജയകുമാർ നിയമിതനായി. ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെങ്കിലും വാർത്തകളിലൂടെയാണ് സർക്കാർ തീരുമാനം അറിഞ്ഞതെന്ന് അദ്ദേഹം ട്വന്റിഫോറിനോട് പറഞ്ഞു. ശബരിമല തീർത്ഥാടനത്തിന് മുൻഗണന നൽകുമെന്നും കേസുകളും അന്വേഷണങ്ങളും നിയമപരമായ വഴിക്ക് മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കെ. ജയകുമാർ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്
റിട്ട. ചീഫ് സെക്രട്ടറി കെ. ജയകുമാറിനെ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പുതിയ പ്രസിഡന്റായി നിയമിക്കാൻ സിപിഐഎം തീരുമാനിച്ചു. നിലവിലെ പ്രസിഡന്റ് പി.എസ്. പ്രശാന്തിനെതിരായ സ്വർണക്കൊള്ള ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ സുപ്രധാന തീരുമാനം. കെ. ജയകുമാർ നിലവിൽ ഐ.എം.ജി. ഡയറക്ടറാണ്.

ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനത്തേക്ക് കെ ജയകുമാറിനെ പരിഗണിക്കുന്നു: സി.പി.ഐ.എം
തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനത്തേക്ക് റിട്ട. ചീഫ് സെക്രട്ടറി കെ. ജയകുമാറിനെ പരിഗണിക്കാൻ സി.പി.ഐ.എം തീരുമാനിച്ചു. മുഖ്യമന്ത്രിയുമായി കൂടിയാലോചന നടത്തിയ ശേഷം അന്തിമ തീരുമാനമെടുക്കും. സ്വർണ്ണക്കൊള്ള വിവാദത്തിന്റെ പശ്ചാത്തലത്തിൽ പരിചയസമ്പന്നനായ ഒരാളെ നിയമിക്കാനുള്ള ശ്രമമാണ് കെ. ജയകുമാറിലേക്ക് എത്തിയത്.