K Gopalakrishnan
കെ ഗോപാലകൃഷ്ണൻ ഐഎഎസിനെതിരെ കേസെടുക്കാൻ സർക്കാർ ഒരുങ്ങുന്നു
മതാടിസ്ഥാനത്തിൽ വാട്സ്ആപ്പ് ഗ്രൂപ്പുകൾ സൃഷ്ടിച്ച സംഭവത്തിൽ കെ ഗോപാലകൃഷ്ണൻ ഐഎഎസിനെതിരെ കേസെടുക്കാൻ സർക്കാർ ഒരുങ്ങുന്നു. കേസെടുക്കുന്നതിൽ തടസമില്ലെന്ന നിയമോപദേശം സർക്കാരിന് ലഭിച്ചിട്ടുണ്ട്. പൊലീസ് അന്വേഷണത്തിൽ, ഗ്രൂപ്പുകൾ സൃഷ്ടിച്ചത് കെ ഗോപാലകൃഷ്ണൻ തന്നെയാണെന്നും ഫോൺ ഹാക്ക് ചെയ്യപ്പെട്ടതല്ലെന്നും കണ്ടെത്തിയിരുന്നു.
വാട്സ്ആപ്പ് ഗ്രൂപ്പ് വിവാദം: കെ ഗോപാലകൃഷ്ണനെതിരെ വകുപ്പുതല നടപടി ഉറപ്പ്
മതാടിസ്ഥാനത്തിലുള്ള വാട്സ്ആപ്പ് ഗ്രൂപ്പ് സൃഷ്ടിച്ചതിന് വ്യവസായ വകുപ്പ് ഡയറക്ടർ കെ ഗോപാലകൃഷ്ണനെതിരെ നടപടി ഉറപ്പായി. പൊലീസിനെ തെറ്റിദ്ധരിപ്പിച്ചത് ഗുരുതരമായ കുറ്റമായി വിലയിരുത്തപ്പെടുന്നു. ഓൾ ഇന്ത്യ സിവിൽ സർവീസ് ചട്ടം ലംഘിച്ചതാണ് നടപടിക്ക് കാരണമായത്.
സംസ്ഥാനത്തെ ഹിന്ദു ഐഎഎസ് ഉദ്യോഗസ്ഥരുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പ് വിവാദമാകുന്നു
സംസ്ഥാനത്തെ ഹിന്ദു ഐഎഎസ് ഉദ്യോഗസ്ഥരുടെ പേരില് 'മല്ലു ഹിന്ദു ഓഫിസേഴ്സ്' എന്ന വാട്ട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിക്കപ്പെട്ടു. കെ ഗോപാലകൃഷ്ണന് ഐഎസ് അഡ്മിനായ ഗ്രൂപ്പ് വിവാദമായതോടെ നീക്കം ചെയ്യപ്പെട്ടു. തന്റെ ഫോണ് ഹാക്ക് ചെയ്യപ്പെട്ടതായി കെ ഗോപാലകൃഷ്ണന് വിശദീകരിച്ചു.