Jyoti Malhotra

പാക് ചാരവൃത്തി കേസ്: കേക്കുമായി പോയ ഉദ്യോഗസ്ഥനുമായി ജ്യോതി മല്ഹോത്രയുടെ ദൃശ്യങ്ങള് പുറത്ത്
പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തിയ കേസില് അറസ്റ്റിലായ ജ്യോതി മല്ഹോത്രയുടെ കൂടുതല് വിവരങ്ങള് പുറത്ത്. പാക് ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥനുമായി ജ്യോതിക്ക് ബന്ധമുണ്ടെന്ന് പോലീസ് വെളിപ്പെടുത്തി. ഇതിനുപിന്നാലെ, പഹല്ഗാം ഭീകരാക്രമണത്തിന് ശേഷം ഡല്ഹിയിലെ പാക് ഹൈക്കമ്മീഷന് ഓഫീസിലേക്ക് കേക്കുമായി പോയ ഉദ്യോഗസ്ഥനുമൊത്തുള്ള ജ്യോതിയുടെ ദൃശ്യങ്ങള് സോഷ്യല് മീഡിയയില് പ്രത്യക്ഷപ്പെട്ടു.

യൂട്യൂബ് വീഡിയോയ്ക്ക് വേണ്ടി മകൾ പാകിസ്താൻ സന്ദർശിച്ചു; പിതാവ്
യൂട്യൂബ് വീഡിയോ ചിത്രീകരണത്തിനാണ് മകൾ പാകിസ്താൻ സന്ദർശിച്ചതെന്ന് അറസ്റ്റിലായ ജ്യോതി മൽഹോത്രയുടെ പിതാവ് ഹാരിസ് മൽഹോത്ര. എല്ലാ അനുമതിയോടും കൂടിയാണ് മകൾ പാകിസ്താനിലേക്ക് പോയതെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് പിടിച്ചെടുത്ത ഫോണുകൾ തിരികെ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പാക് ചാരവൃത്തി: യൂട്യൂബർ ജ്യോതി മല്ഹോത്ര അറസ്റ്റിൽ; കുരുക്കായത് പഴയ വീഡിയോകൾ
പാക് ചാരവൃത്തി കേസിൽ യൂട്യൂബർ ജ്യോതി മല്ഹോത്ര അറസ്റ്റിലായി. ഡൽഹിയിലെ പാക് ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥനുമായി അടുത്ത ബന്ധമുണ്ടായിരുന്നെന്ന് വ്യക്തമാക്കുന്ന വീഡിയോകളാണ് കേസിൽ നിർണ്ണായകമായത്. ജ്യോതി കേരളത്തിലും വ്ലോഗിങ്ങിനായി എത്തിയിരുന്നു.