വനിതാ അഭിഭാഷകയെ അപമാനിച്ചെന്ന ആരോപണത്തിൽ ജസ്റ്റിസ് എ. ബദറുദ്ദീനെതിരെ ഹൈക്കോടതിയിൽ അഭിഭാഷകർ പ്രതിഷേധിച്ചു. കോടതിമുറിയിൽ വെച്ച് തന്നെ മാപ്പ് പറയണമെന്ന അഭിഭാഷകരുടെ ആവശ്യം ജഡ്ജി നിരസിച്ചു. ചീഫ് ജസ്റ്റിസ് ഇടപെട്ട് വിഷയം പരിശോധിക്കാമെന്ന് ഉറപ്പ് നൽകി.