Junior Cricketers

Ranji Trophy

രഞ്ജി ഫൈനൽ കാണാൻ കൗമാര താരങ്ങൾക്ക് കെസിഎയുടെ സുവർണാവസരം

Anjana

കേരള ക്രിക്കറ്റ് അസോസിയേഷന്റെ (കെസിഎ) 75-ാം വാർഷികത്തോടനുബന്ധിച്ച്, രഞ്ജി ട്രോഫി ഫൈനലിൽ കേരള ടീമിനെ പിന്തുണയ്ക്കാൻ സംസ്ഥാനത്തെ ജൂനിയർ ക്രിക്കറ്റ് താരങ്ങൾക്ക് അവസരം. നാഗ്പൂരിൽ നടക്കുന്ന ഫൈനൽ മത്സരം നേരിട്ട് കാണുന്നതിലൂടെ ജൂനിയർ താരങ്ങൾക്ക് വലിയ പ്രചോദനം ലഭിക്കുമെന്നാണ് കെസിഎയുടെ വിലയിരുത്തൽ. ജനുവരി 27-ന് കൊച്ചിയിൽ നിന്നും തിരുവനന്തപുരത്തു നിന്നുമാണ് ജൂനിയർ ടീമുകൾ നാഗ്പൂരിലേക്ക് യാത്ര തിരിക്കുക.