Judicial Report

custodial death

ശിവഗംഗയിലെ അജിത് കുമാറിൻ്റേത് കസ്റ്റഡി മരണമെന്ന് ജുഡീഷ്യൽ റിപ്പോർട്ട്

നിവ ലേഖകൻ

തമിഴ്നാട് ശിവഗംഗയിലെ ക്ഷേത്രത്തിലെ താൽക്കാലിക ജീവനക്കാരൻ ബി. അജിത് കുമാറിൻ്റേത് കസ്റ്റഡി മരണമാണെന്ന് ജുഡീഷ്യൽ അന്വേഷണ റിപ്പോർട്ട്. തിരുപ്പുവനം പൊലീസ് കസ്റ്റഡിയിൽ അജിത് കുമാർ നേരിട്ട പീഡനവും മർദ്ദനവുമാണ് മരണകാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു. മദ്രാസ് കോടതിയിൽ ഇന്ന് രാവിലെയാണ് ജുഡീഷ്യൽ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചത്.