JSK Movie

ജെ.എസ്.കെ സിനിമ 17-ന് റിലീസ് ചെയ്യും; തടസ്സങ്ങൾ നീങ്ങി
ജെ.എസ്.കെ സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. പേര് മാറ്റിയതുമായി ബന്ധപ്പെട്ട് ഉടലെടുത്ത തടസ്സങ്ങൾ നീങ്ങിയതിനെ തുടർന്നാണ് സിനിമയുടെ റിലീസ് 17-ന് നടക്കുന്നത്. സിനിമയുടെ പേര് ഹിന്ദു ദൈവത്തിന്റേതാണെന്നും അത് മാറ്റാതെ അനുമതി നൽകാനാവില്ലെന്നും സെൻസർ ബോർഡ് നിലപാടെടുത്തതോടെ റിലീസ് മാറ്റിവെക്കുകയായിരുന്നു.

ജെഎസ്കെ സിനിമയ്ക്ക് സെൻസർ അനുമതി; റിലീസിനായി കാത്തിരിക്കുന്നുവെന്ന് പ്രവീൺ നാരായണൻ
ജെഎസ്കെ സിനിമയ്ക്ക് സെൻസർ ബോർഡിന്റെ അനുമതി ലഭിച്ചു. ചില ഭാഗങ്ങൾ മ്യൂട്ട് ചെയ്തതിൽ ആശങ്കയുണ്ടെന്നും സംവിധായകൻ പ്രവീൺ നാരായണൻ പറഞ്ഞു. സിനിമയുടെ റിലീസ് തീയതി ഉടൻ തീരുമാനിക്കും.

കലയ്ക്ക് സെൻസർഷിപ്പ് നീതിയെ ആൾക്കൂട്ട വിചാരണ ചെയ്യുന്നതിന് തുല്യം: മുരളി ഗോപി
സുരേഷ് ഗോപി കേന്ദ്ര കഥാപാത്രമായെത്തുന്ന ജെഎസ്കെ സിനിമയുടെ സെൻസർഷിപ്പ് വിവാദങ്ങൾക്കിടയിൽ മുരളി ഗോപിയുടെ പ്രതികരണം. കലയെ സെൻസർ ചെയ്യുന്നത് നീതിയെ ആൾക്കൂട്ട വിചാരണ ചെയ്യുന്നതിന് തുല്യമാണെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. സിനിമയുടെ പേര് 'ജെഎസ്കെ– ജാനകി വി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള' എന്ന് മാറ്റാൻ അണിയറ പ്രവർത്തകർ തീരുമാനിച്ചു. റിലീസ് വൈകുന്നത് സാമ്പത്തിക നഷ്ടം വരുത്തുമെന്നതിനാൽ സിനിമ വീണ്ടും സെൻസർ ബോർഡിന് മുന്നിൽ സമർപ്പിക്കും.