JSK Janaki

Janaki film controversy

ജാനകി ഏത് മതത്തിലെ പേര്, പ്രതികരിച്ചതുകൊണ്ട് സെൻസർ സർട്ടിഫിക്കറ്റ് കിട്ടാൻ പോകുന്നില്ല; ഷൈൻ ടോം ചാക്കോ

നിവ ലേഖകൻ

സുരേഷ് ഗോപി ചിത്രം 'ജെഎസ്കെ: ജാനകി vs സ്റ്റേറ്റ് ഓഫ് കേരള'യുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിച്ച് ഷൈൻ ടോം ചാക്കോ. സിനിമക്ക് സെൻസർ സർട്ടിഫിക്കറ്റ് നൽകാത്തതിനെക്കുറിച്ച് സെൻസർ ബോർഡിനോടാണ് ചോദിക്കേണ്ടതെന്ന് ഷൈൻ ടോം ചോദിച്ചു. ജാനകി ഏത് മതത്തിലെ പേരാണെന്നും ഷൈൻ ചോദിച്ചു. തന്റെ പ്രതികരണം കൊണ്ട് ബോർഡ് സർട്ടിഫിക്കറ്റ് തരാൻ പോകുന്നില്ലെന്നും ഷൈൻ മറുപടി നൽകി.