Jose K Mani

ജോസ് കെ. മാണിയുടെ മകൾക്ക് പാമ്പുകടി; ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ജോസ് കെ. മാണിയുടെ മകൾ പ്രിയങ്കയ്ക്ക് പാമ്പുകടിയേറ്റു. ആലപ്പുഴയിലെ അമ്മയുടെ വീട്ടിൽ വെച്ചായിരുന്നു സംഭവം. വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

കേരള കോൺഗ്രസ് (എം) മുന്നണി മാറുന്നില്ല; വാർത്തകൾ നിഷേധിച്ച് ജോസ് കെ. മാണി
കേരള കോൺഗ്രസ് (എം) മുന്നണി മാറുന്നുവെന്ന വാർത്തകൾ ജോസ് കെ. മാണി നിഷേധിച്ചു. എൽഡിഎഫിന്റെ അവിഭാജ്യ ഘടകമാണ് പാർട്ടിയെന്ന് അദ്ദേഹം വ്യക്തമാക്കി. യുഡിഎഫിൽ നിന്ന് പുറത്താക്കപ്പെട്ടതാണെന്നും, എൽഡിഎഫിനോടൊപ്പം സംതൃപ്തരാണെന്നും അദ്ദേഹം പറഞ്ഞു.

കേരള കോൺഗ്രസ് വിഭാഗങ്ങൾ തമ്മിൽ ലയനമില്ല; യുഡിഎഫിലേക്ക് മടങ്ങില്ലെന്ന് ജോസ് കെ മാണി
കേരള കോൺഗ്രസിന്റെ അറുപതാം സ്ഥാപകദിനത്തിൽ പ്രബല വിഭാഗങ്ങൾ ലയന സാധ്യത തള്ളി. യുഡിഎഫിലേക്ക് മടങ്ങില്ലെന്ന് ജോസ് കെ മാണി വ്യക്തമാക്കി. യുഡിഎഫിൽ നിൽക്കുന്ന കേരള കോൺഗ്രസിനാണ് പ്രസക്തിയെന്ന് മോൻസ് ജോസഫ് പ്രതികരിച്ചു.

മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട് അനാവശ്യ പ്രചരണങ്ങൾ ഒഴിവാക്കണം: മന്ത്രി റോഷി അഗസ്റ്റിൻ
മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ നടക്കുന്ന അനാവശ്യ പ്രചരണങ്ങൾ ഒഴിവാക്കണമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ അഭിപ്രായപ്പെട്ടു. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമൊന്നുമില്ല. മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമ്മിക്കണമെന്ന സർക്കാർ നിലപാടിനെ ജോസ് കെ മാണി പിന്തുണച്ചു.

ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് വൻ പരാജയം: ജോസ് കെ മാണി
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് വലിയ പരാജയം നേരിട്ടതായി കേരള കോൺഗ്രസ് എം. ചെയർമാൻ ജോസ് കെ മാണി പ്രസ്താവിച്ചു. ജനവിധി മാനിക്കുകയും ഉൾക്കൊള്ളുകയും ചെയ്യുന്നതായി അദ്ദേഹം വ്യക്തമാക്കി. ...