John Brittas

ലക്ഷദ്വീപിൽ ത്രിഭാഷാ പദ്ധതി നടപ്പാക്കരുത്; കേന്ദ്രത്തോട് ജോൺ ബ്രിട്ടാസ് എം.പി
ലക്ഷദ്വീപിൽ ത്രിഭാഷാ പദ്ധതി നടപ്പാക്കുന്നതിനെതിരെ ഡോ. ജോൺ ബ്രിട്ടാസ് എം.പി കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് കത്തയച്ചു. പദ്ധതി നടപ്പാക്കിയാൽ ലക്ഷദ്വീപിൽ മഹലും അറബിയും പഠിപ്പിക്കാതാകുമെന്നും ഇത് ദ്വീപുജനതയുടെ പാരമ്പര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ പദ്ധതി നടപ്പാക്കുന്നത് ഒഴിവാക്കണമെന്നാണ് അദ്ദേഹത്തിന്റെ പ്രധാന ആവശ്യം.

പെന്തക്കോസ്ത് പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് ജോൺ ബ്രിട്ടാസ് എം.പി
ജോൺ ബ്രിട്ടാസ് എം.പി., പെന്തക്കോസ്ത് വിഭാഗത്തെ അധിക്ഷേപിച്ചെന്ന ആരോപണത്തിൽ ഖേദം പ്രകടിപ്പിച്ച് രംഗത്ത്. ഒരു അഭിമുഖത്തിൽ നടത്തിയ പരാമർശങ്ങൾ വിവാദമായതിനെ തുടർന്നാണ് അദ്ദേഹം ഫേസ്ബുക്കിലൂടെ പ്രതികരണവുമായി എത്തിയത്. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾക്കായി എപ്പോഴും നിലകൊള്ളുന്ന ഒരു പൊതുപ്രവർത്തകനാണ് താനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശശി തരൂരിന്റെ കാര്യത്തിൽ വിവാദത്തിന്റെ ആവശ്യമില്ല; നിലപാട് വ്യക്തമാക്കി ജോൺ ബ്രിട്ടാസ്
ശശി തരൂരിനെ കേന്ദ്ര സർക്കാർ പ്രതിനിധി സംഘത്തിൽ ഉൾപ്പെടുത്തിയതിനെക്കുറിച്ചുള്ള വിവാദം കോൺഗ്രസിന്റെ ആഭ്യന്തര വിഷയമാണെന്ന് ജോൺ ബ്രിട്ടാസ് എംപി അഭിപ്രായപ്പെട്ടു. വിദേശ നയതന്ത്ര രംഗത്ത് ശശി തരൂരിനുള്ള കഴിവിനെയും അദ്ദേഹം പ്രശംസിച്ചു. ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ നിലപാട് വിവിധ രാജ്യങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാക് ഭീകരത തുറന്നു കാട്ടാൻ കേന്ദ്ര സംഘം; ജോൺ ബ്രിട്ടാസ് എം.പി.യുടെ നേതൃത്വത്തിൽ വിദേശ പര്യടനം നാളെ
പാക് ഭീകരത തുറന്നു കാട്ടാനുള്ള കേന്ദ്ര സർക്കാരിന്റെ വിദേശ പര്യടനം നാളെ ആരംഭിക്കും. ജോൺ ബ്രിട്ടാസ് എം.പി. ഉൾപ്പെടെയുള്ള സംഘം നാളെ രാവിലെ 11 മണിക്ക് യാത്ര തിരിക്കും. 11 ദിവസത്തെ സന്ദർശനത്തിൽ ഇന്ത്യയുടെ ഭീകരവാദത്തിനെതിരായ നിലപാട് വ്യക്തമാക്കും.

സോഫിയ ഖുറേഷി ഭീകരവാദിയുടെ സഹോദരി; മന്ത്രിയെ പുറത്താക്കണമെന്ന് ജോൺ ബ്രിട്ടാസ്
കേണൽ സോഫിയ ഖുറേഷിക്കെതിരെ അധിക്ഷേപകരമായ പരാമർശവുമായി മധ്യപ്രദേശിലെ ബിജെപി മന്ത്രി കുൻവർ വിജയ് ഷാ രംഗത്തെത്തി. സോഫിയ ഖുറേഷി ഭീകരവാദികളുടെ സഹോദരിയാണെന്നായിരുന്നു മന്ത്രിയുടെ വിവാദ പ്രസ്താവന. മന്ത്രിയുടെ ഈ പ്രസ്താവനയ്ക്കെതിരെ ജോൺ ബ്രിട്ടാസ് എം.പി രംഗത്തെത്തിയിരുന്നു.

വിക്രം മിശ്രിക്കെതിരായ സൈബർ ആക്രമണം; അമിത് ഷായ്ക്ക് കത്തയച്ച് ജോൺ ബ്രിട്ടാസ്
വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രിക്കെതിരായ സൈബർ ആക്രമണത്തിൽ അടിയന്തര അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ച് ജോൺ ബ്രിട്ടാസ് എംപി. പഹൽഗാമിൽ കൊല്ലപ്പെട്ടവരുടെ ഉറ്റവർക്കും ഉടയവർക്കുമെതിരെ നടക്കുന്ന സൈബർ ആക്രമണവും അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇതിന് പിന്നിലുള്ളവരെ കണ്ടെത്തി കർശന നടപടി എടുക്കണമെന്നും കത്തിൽ പറയുന്നു.

ജോൺ ബ്രിട്ടാസ് എംപിക്കെതിരെ വധഭീഷണി: ബിജെപി നേതാവിനെതിരെ കേസ്
കോഴിക്കോട് അഴിയൂർ സ്വദേശിയായ ബിജെപി നേതാവ് സജിത്തിനെതിരെ ഡോ. ജോൺ ബ്രിട്ടാസ് എംപിക്കെതിരെ വധഭീഷണി മുഴക്കിയതിന് ചോമ്പാല പോലീസ് കേസെടുത്തു. ഫേസ്ബുക്കിലൂടെയാണ് ഭീഷണി മുഴക്കിയത്. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുന്നു.

വഖഫ് ബില്ലിൽ ബ്രിട്ടാസിന്റെ രൂക്ഷവിമർശനം: സുരേഷ് ഗോപിയെയും ബിജെപിയെയും ലക്ഷ്യമിട്ട്
വഖഫ് ഭേദഗതി ബില്ലിനെ ചൊല്ലി രാജ്യസഭയിൽ ബിജെപിക്കെതിരെ രൂക്ഷവിമർശനവുമായി ജോൺ ബ്രിട്ടാസ്. സുരേഷ് ഗോപിയെ ആരും ഗൗരവമായി കാണുന്നില്ലെന്നും ബ്രിട്ടാസ് പറഞ്ഞു. മുനമ്പം വിഷയത്തിൽ ബിജെപി മുതലകണ്ണീർ ഒഴുക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വഖഫ് ബില്ലിൽ പ്രതിപക്ഷ വിമർശനത്തിന് നദ്ദയുടെ മറുപടി
വഖഫ് ബില്ലുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉന്നയിച്ച വിമർശനങ്ങൾക്ക് കേന്ദ്ര ആരോഗ്യ മന്ത്രി ജെ പി നദ്ദ മറുപടി നൽകി. പ്രതിപക്ഷം തെറ്റായ പ്രചാരണങ്ങളാണ് നടത്തുന്നതെന്നും എല്ലാ ജനാധിപത്യ മര്യാദകളും പാലിച്ചാണ് ബിൽ കൊണ്ടുവന്നതെന്നും നദ്ദ പറഞ്ഞു. ജോൺ ബ്രിട്ടാസ് ബില്ലിനെക്കുറിച്ച് പറയാനുള്ള കാര്യങ്ങൾ ഇംഗ്ലീഷിൽ പറഞ്ഞെന്നും അനാവശ്യമായ കാര്യങ്ങൾ മലയാളത്തിൽ പറഞ്ഞുവെന്നും നദ്ദ പറഞ്ഞു.

എംപുരാൻ വിവാദം: സുരേഷ് ഗോപി വിശദീകരണവുമായി രംഗത്ത്
എംപുരാൻ സിനിമയുടെ സെൻസറിങ്ങിൽ ഇടപെട്ടിട്ടില്ലെന്ന് സുരേഷ് ഗോപി. താങ്ക്സ് കാർഡിൽ നിന്ന് പേര് ഒഴിവാക്കാൻ ആവശ്യപ്പെട്ടത് താൻ തന്നെയെന്നും വെളിപ്പെടുത്തൽ. ജോൺ ബ്രിട്ടാസിനെതിരെ രൂക്ഷ വിമർശനവുമായി സുരേഷ് ഗോപി.

വഖഫ് ഭേദഗതി ബില്ലിനെതിരെ ജോൺ ബ്രിട്ടാസിന്റെ രൂക്ഷവിമർശനം
വഖഫ് ഭേദഗതി ബില്ലിനെതിരെ രാജ്യസഭയിൽ എം.പി ജോൺ ബ്രിട്ടാസ് രൂക്ഷ വിമർശനം ഉന്നയിച്ചു. മതത്തിന്റെ പേരിൽ ജനങ്ങളെ വേർതിരിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും മുനമ്പം വിഷയത്തിൽ ബിജെപിയുടേത് ആത്മാർത്ഥതയില്ലാത്ത നിലപാടാണെന്നും അദ്ദേഹം ആരോപിച്ചു. കേരളത്തിൽ ഒരാൾക്കും ഭയപ്പെടേണ്ടതില്ലെന്നും ബ്രിട്ടാസ് പറഞ്ഞു.

എമ്പുരാൻ വിവാദം: ആവിഷ്കാര സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്നെന്ന് ഡോ. ജോൺ ബ്രിട്ടാസ് എംപി
എമ്പുരാൻ സിനിമയ്ക്കെതിരെ ഉയരുന്ന വിവാദങ്ങളെ വിമർശിച്ച് ഡോ. ജോൺ ബ്രിട്ടാസ് എംപി. സിനിമയുടെ ശില്പികളുടെ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്ന തരത്തിലാണ് വിവാദങ്ങൾ വികസിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഗുജറാത്ത് കലാപം പോലുള്ള ചരിത്ര സംഭവങ്ങളെ അടിസ്ഥാനമാക്കി നിരവധി സിനിമകൾ പുറത്തിറങ്ങിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.