Joby Mathew

പഞ്ചഗുസ്തി ചാമ്പ്യനെതിരെ കള്ളക്കേസെന്ന് പരാതി; പോലീസ് കുടുക്കാൻ ശ്രമിക്കുന്നുവെന്ന് ജോബി മാത്യു
ഭിന്നശേഷിക്കാരനായ ലോക പഞ്ചഗുസ്തി ചാമ്പ്യൻ ജോബി മാത്യുവിനെതിരെ പോലീസ് കള്ളക്കേസ് എടുത്തതായി പരാതി. ഗവർണർ പങ്കെടുക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ പോകുമ്പോൾ ഉണ്ടായ സംഭവമാണ് കേസിനാധാരം. എടത്തലയിൽ വെച്ച് റോഡിലേക്ക് കയറ്റി പോലീസ് വാഹനം പാർക്ക് ചെയ്തത് ചോദ്യം ചെയ്തതിനെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്.

ഖേലോ ഇന്ത്യയിൽ സ്വർണ്ണം നേടിയ ജോബി മാത്യുവിന് നെടുമ്പാശ്ശേരിയിൽ വമ്പൻ സ്വീകരണം
ഖേലോ ഇന്ത്യ ദേശീയ ഗെയിംസിൽ പാരാ പവർലിഫ്റ്റിംഗിൽ സ്വർണ്ണ മെഡൽ നേടിയ ജോബി മാത്യുവിന് നെടുമ്പാശ്ശേരിയിൽ വമ്പൻ സ്വീകരണം. 65 കിലോ വിഭാഗത്തിൽ 148 കിലോ ഭാരോദ്ധരണത്തിലൂടെയാണ് ജോബി റെക്കോർഡ് നേട്ടം കൈവരിച്ചത്. ഈ നേട്ടം കായിക രംഗത്തേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്ന യുവതലമുറയ്ക്ക് വലിയ പ്രചോദനമാകുമെന്ന് ജോബി മാത്യു പറഞ്ഞു.

ഖേലോ ഇന്ത്യയിൽ ജോബി മാത്യുവിന് സ്വർണം
ഖേലോ ഇന്ത്യ പാരാ പവർലിഫ്റ്റിംഗിൽ ജോബി മാത്യു സ്വർണ്ണമെഡൽ നേടി. 65 കിലോ വിഭാഗത്തിൽ 148 കിലോ ഭാരം ഉയർത്തിയാണ് ജോബി ഈ നേട്ടം കരസ്ഥമാക്കിയത്. ഗുജറാത്തിന്റെ അർവിന്ദ് മക്വാന വെള്ളിയും ഒഡീഷയുടെ ഗദാധർ സാഹു വെങ്കലവും നേടി.