Job Vacancy

ബാങ്കുകളിൽ 5200-ൽ അധികം ഒഴിവുകൾ; ജൂലൈ 21-ന് മുൻപ് അപേക്ഷിക്കൂ
വിവിധ ബാങ്കുകളിലായി 5200-ൽ അധികം ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേർസണൽ സെലക്ഷൻ (IBPS) വഴി സ്പെഷ്യലിസ്റ്റ് ഓഫീസർ തസ്തികയിലേക്കാണ് പ്രധാനമായും അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. ജൂലൈ 21-ന് മുൻപ് ഓൺലൈനായി അപേക്ഷിക്കാം.

വയനാട് മെഡിക്കൽ കോളേജിൽ വിവിധ തസ്തികകളിൽ അവസരം
വയനാട് ജില്ലാ ഗവൺമെൻ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എച്ച് ഡിഎസ്, കാസ്പ് എന്നിവയുടെ കീഴിൽ വിവിധ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. 21 നും 40 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ജൂലൈ 15, 16 തീയതികളിൽ അഭിമുഖം നടക്കും.

മലമ്പുഴ ആശ്രമം സ്കൂളിൽ ദിവസവേതന നിയമനം; ജൂൺ 19-ന് കൂടിക്കാഴ്ച
പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിലുള്ള മലമ്പുഴ ആശ്രമം സ്കൂളിൽ കമ്പ്യൂട്ടർ ഇൻസ്ട്രക്ടർ, ലൈബ്രേറിയൻ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ജൂൺ 19-ന് സ്കൂളിൽ വെച്ച് കൂടിക്കാഴ്ചയിൽ പങ്കെടുക്കാവുന്നതാണ്. യോഗ്യരായ ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, ജാതി, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം സ്കൂളിൽ എത്തണം.

കേരള മീഡിയ അക്കാദമിയിൽ ടെലിവിഷൻ ജേണലിസം ലക്ചറർ നിയമനം
കേരള മീഡിയ അക്കാദമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷനിൽ ടെലിവിഷൻ ജേണലിസം ലക്ചറർ തസ്തികയിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ജേണലിസത്തിൽ ബിരുദാനന്തര ബിരുദവും അഞ്ചുവർഷത്തെ പ്രവൃത്തിപരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷിക്കേണ്ട അവസാന തീയതി ജൂലൈ 15 ആണ്.

ആലപ്പുഴ ശിശു സംരക്ഷണ യൂണിറ്റിൽ വിവിധ ഒഴിവുകൾ; അപേക്ഷ ക്ഷണിച്ചു
ആലപ്പുഴ ജില്ലാ ശിശു സംരക്ഷണ യൂണിറ്റിൽ പ്രൊട്ടക്ഷൻ ഓഫീസർ, ചൈൽഡ് റെസ്ക്യൂ ഓഫീസർ തുടങ്ങിയ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. 2025 ജൂൺ ഒന്നിന് 40 വയസ്സ് കവിയാത്ത ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. അപേക്ഷകൾ ജൂൺ 19-ന് വൈകിട്ട് അഞ്ച് മണിക്കകം സമർപ്പിക്കണം.

കേരള ചിക്കൻ പദ്ധതിയിൽ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് നിയമനം: അപേക്ഷ ക്ഷണിച്ചു
കുടുംബശ്രീയുടെ കേരള ചിക്കൻ പദ്ധതിയുടെ ഭാഗമായി മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. ഒരു വർഷത്തെ കരാർ നിയമനമാണ് നടത്തുന്നത്. മെയ് 21ന് വൈകുന്നേരം 5 മണിക്കകം ആലപ്പുഴ ജില്ലാ മിഷൻ ഓഫീസിൽ അപേക്ഷകൾ സമർപ്പിക്കണം.

കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡിൽ എക്സിക്യൂട്ടീവ് എഞ്ചിനീയർ നിയമനം
കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡിൽ കരാർ അടിസ്ഥാനത്തിൽ എക്സിക്യൂട്ടീവ് എഞ്ചിനീയറെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാർത്ഥികൾ മാർച്ച് 28ന് മുൻപ് അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ബോർഡിന്റെ വെബ്സൈറ്റ് സന്ദർശിക്കുക.

തിരുവനന്തപുരത്ത് ഗസ്റ്റ് ഇൻസ്ട്രക്ടർ, ടെക്നിക്കൽ അസിസ്റ്റന്റ് ഒഴിവുകൾ
ആറ്റിങ്ങൽ ഗവ. ഐ.ടി.ഐയിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനത്തിന് അഭിമുഖം ഫെബ്രുവരി 25ന്. കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡിൽ ടെക്നിക്കൽ അസിസ്റ്റന്റ് ഒഴിവിലേക്ക് മാർച്ച് അഞ്ചിനകം അപേക്ഷിക്കാം. യോഗ്യതകളും അപേക്ഷിക്കേണ്ട വിധവും വ്യത്യസ്തമാണ്.

സുപ്രീം കോടതിയിൽ 241 ജൂനിയർ കോർട്ട് അസിസ്റ്റന്റ് ഒഴിവുകൾ
സുപ്രീം കോടതിയിൽ 241 ജൂനിയർ കോർട്ട് അസിസ്റ്റന്റ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാർച്ച് 8 വരെ www.sci.gov.in വഴി അപേക്ഷിക്കാം. യോഗ്യതകൾ ബിരുദം, കമ്പ്യൂട്ടർ പരിജ്ഞാനം, മിനിറ്റിൽ 35 ഇംഗ്ലീഷ് വാക്കുകൾ ടൈപ്പ് ചെയ്യാനുള്ള സ്പീഡ്.

ഐഐഎഫ്സിഎൽ അസിസ്റ്റൻ്റ് മാനേജർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു; 40 ഒഴിവുകൾ
ഇന്ത്യ ഇൻഫ്രാസ്ട്രക്ചർ ഫിനാൻസ് കമ്പനി ലിമിറ്റഡ് (IIFCL) അസിസ്റ്റൻ്റ് മാനേജർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 2024 ഡിസംബർ 23 വരെ അപേക്ഷിക്കാം. ആകെ 40 ഒഴിവുകളുണ്ട്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 44,500 രൂപ അടിസ്ഥാന ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.

കെക്സ്കോണിൽ അക്കൗണ്ടന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
കെക്സ്കോണിന്റെ തിരുവനന്തപുരം കേന്ദ്ര കാര്യാലയത്തിൽ അക്കൗണ്ടന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. എംകോമും 5 വർഷത്തെ പരിചയവും വേണം. 50 വയസ്സിൽ താഴെയുള്ള വിമുക്തഭടന്മാർക്കും ആശ്രിതർക്കും അപേക്ഷിക്കാം.