Job Training

അസാപ് കേരളയിൽ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
അസാപ് കേരളയുടെ കീഴിൽ സംസ്ഥാനത്തെ 16 കമ്യൂണിറ്റി സ്കിൽ പാർക്കുകളിൽ 50-ഓളം ന്യൂജൻ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡ്രോൺ പൈലറ്റ് ലൈസൻസ് പരിശീലനം, ഗെയിം ഡെവലപ്മെന്റ്, ഓഗ്മെന്റഡ് റിയാലിറ്റി വിർച്വൽ റിയാലിറ്റി കോഴ്സുകൾ എന്നിവയാണ് പ്രധാന കോഴ്സുകൾ. കോഴ്സുകൾക്ക് പ്രവേശനം നേടുന്ന വിദ്യാർത്ഥികൾക്ക് തൊഴിൽ മേളകളിലൂടെ വിവിധ കമ്പനികളിൽ ജോലി നേടാൻ അവസരം ലഭിക്കുന്നു.

ഊരാളുങ്കൽ സൊസൈറ്റിയിൽ യുവതീ യുവാക്കൾക്കായി തൊഴിൽ പരിശീലന പദ്ധതി
ഊരാളുങ്കൽ സൊസൈറ്റി നിർമ്മാണ മേഖലയിൽ യുവതീ യുവാക്കൾക്ക് തൊഴിൽ നൽകുന്ന പദ്ധതി ആരംഭിക്കുന്നു. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് സ്റ്റൈപ്പന്റോടെ ഒരു വർഷത്തെ സാങ്കേതികവിദ്യാ പരിശീലനം നൽകുന്നതാണ് പദ്ധതി. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഊരാളുങ്കൽ സൊസൈറ്റിയിൽ തന്നെ ജോലി ലഭിക്കുന്നതാണ്.

കെൽട്രോൺ തൊഴിൽ സാധ്യതയുള്ള കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
കെൽട്രോൺ വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി.ടെക്ക്, എം.സി.എ, ബി.സി.എ തുടങ്ങിയ കോഴ്സുകൾ പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. കോഴ്സുകളുടെ കാലാവധി 2 മുതൽ 6 മാസം വരെയാണ്.