ഉന്നത വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച ഉദ്യമ 1.0 കോൺക്ലേവ് വിദ്യാഭ്യാസ മേഖലയിലെ പുതിയ ചുവടുവെപ്പാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം വർധിച്ചുവരുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. വിദ്യാർഥികൾക്ക് പഠനകാലത്തു തന്നെ തൊഴിൽ മേഖല തിരഞ്ഞെടുക്കാൻ കഴിയണമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.