Job Fair

എറണാകുളത്ത് തൊഴിൽമേള മാർച്ച് 27 ന്
എറണാകുളം എംപ്ലോയബിലിറ്റി സെന്റർ മാർച്ച് 27 ന് തൊഴിൽമേള സംഘടിപ്പിക്കുന്നു. പത്താം ക്ലാസ് മുതൽ എം.ബി.എ വരെ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കാക്കനാട് സിവിൽ സ്റ്റേഷനിൽ രാവിലെ 10.30 ന് അഭിമുഖം.

തൊഴിൽ പൂരം: മൂന്ന് ലക്ഷം തൊഴിലവസരങ്ങളുമായി മെഗാ ജോബ് എക്സ്പോ
ഏപ്രിൽ 26ന് തൃശ്ശൂരിൽ തൊഴിൽ പൂരം മെഗാ ജോബ് എക്സ്പോ. മൂന്ന് ലക്ഷം തൊഴിലവസരങ്ങൾ ലഭ്യമാകും. ദേശീയ, അന്തർദേശീയ കമ്പനികൾ പങ്കെടുക്കും.

കോന്നിയിൽ സൗജന്യ ഇന്റർവ്യൂ പരിശീലനം
മാർച്ച് 29 ന് സംസ്ഥാന വ്യാപകമായി നടക്കുന്ന മെഗാ തൊഴിൽമേളയ്ക്ക് മുന്നോടിയായി കോന്നിയിൽ സൗജന്യ ഇന്റർവ്യൂ പരിശീലനം സംഘടിപ്പിക്കുന്നു. ഈ മാസം 24, 25, 26 തീയതികളിലാണ് പരിശീലനം. കോന്നി മിനി സിവിൽ സ്റ്റേഷനിൽ വെച്ചാണ് പരിശീലനം നടക്കുക.

കോമ്പിറ്റെന്സൻ മെഗാ ജോബ് ഡ്രൈവ്: ആയിരത്തിലധികം ഒഴിവുകൾ
ഫെബ്രുവരി 27ന് തിരുവനന്തപുരത്ത് കോമ്പിറ്റെന്സൻ മെഗാ ജോബ് ഡ്രൈവ് നടക്കും. വിവിധ മേഖലകളിലായി ആയിരത്തിലധികം ഒഴിവുകളിലേക്കാണ് നിയമനം. ബിരുദധാരികൾക്കും സപ്ലിമെന്ററി ഉള്ളവർക്കും അപേക്ഷിക്കാം.

ആലപ്പുഴയിൽ ‘പ്രയുക്തി 2025’ തൊഴിൽമേള; 50-ലധികം സ്വകാര്യ സ്ഥാപനങ്ങൾ പങ്കെടുക്കും
ആലപ്പുഴ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും പുന്നപ്ര മാർ ഗ്രിഗോറിയസ് കോളേജും ചേർന്ന് 'പ്രയുക്തി 2025' തൊഴിൽമേള സംഘടിപ്പിക്കുന്നു. 2025 ജനുവരി 4-ന് നടക്കുന്ന മേളയിൽ 50-ലധികം സ്വകാര്യ സ്ഥാപനങ്ങൾ പങ്കെടുക്കും. 18-40 വയസ്സുള്ള വിവിധ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം.

ആലപ്പുഴയിൽ മിനി ജോബ് ഡ്രൈവ്: 300-ഓളം ഒഴിവുകൾ
ആലപ്പുഴയിലെ മാവേലിക്കരയിൽ നവംബർ 19-ന് മിനി ജോബ് ഡ്രൈവ് നടക്കും. സ്വകാര്യ സ്ഥാപനങ്ങളിലെ 300-ഓളം ഒഴിവുകളിലേക്ക് അവസരമുണ്ട്. പ്ലസ്ടു, ഡിഗ്രി യോഗ്യതയുള്ള 20-45 വയസ്സുള്ളവർക്ക് പങ്കെടുക്കാം.

കോഴിക്കോട് ഐ.ടി.ഐയിൽ നടന്ന സ്പെക്ട്രം ജോബ് ഫെയറിൽ 188 പേർക്ക് ജോലി ലഭിച്ചു
കോഴിക്കോട് ഗവ.ഐ.ടി.ഐയില് സ്പെക്ട്രം ജോബ് ഫെയര് 2024 നടന്നു. 66 കമ്പനികളും 628 ഉദ്യോഗാര്ത്ഥികളും പങ്കെടുത്തു. 188 പേര്ക്ക് ജോലി ലഭിച്ചു.

പത്തനംതിട്ട ജില്ലയിലെ അഞ്ചാമത്തെ ജോബ് ഫെയർ ഒക്ടോബർ 26-ന് തിരുവല്ലയിൽ
വിജ്ഞാന പത്തനംതിട്ട പദ്ധതിയുടെ ഭാഗമായി മിഷൻ-90 പ്രവർത്തനങ്ങളുടെ കീഴിൽ അഞ്ചാമത്തെ ജോബ് ഫെയർ തിരുവല്ലയിൽ നടക്കും. 13 കമ്പനികൾ 50 വിഭാഗത്തിലേക്ക് ആറായിരത്തോളം ഒഴിവുകളിലേക്കുള്ള മുഖാമുഖം നടത്തും. ഇതുവരെ 1600 പേർക്ക് തൊഴിൽ ലഭ്യമാക്കാൻ സാധിച്ചിട്ടുണ്ട്.

തിരുവല്ലയിൽ മെഗാ ജോബ് ഫെയർ: രജിസ്ട്രേഷൻ ആരംഭിച്ചു
തിരുവല്ല മർത്തോമ കോളജിൽ ഒക്ടോബർ 19ന് മെഗാ ജോബ് ഫെയർ നടക്കും. മിഷൻ നയൻ്റി ഡേയ്സിന്റെ ഭാഗമായി 5000 പേർക്ക് തൊഴിൽ നൽകാനുള്ള പദ്ധതി. സംസ്ഥാനത്തെ എല്ലാ ജില്ലകളിൽ നിന്നുമുള്ള ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം.