Job Courses

ഐസിടി അക്കാദമി ഓഫ് കേരളയുടെ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷിക്കാം
കേരള സര്ക്കാരിന്റെ പിന്തുണയോടെ ടെക്നോപാര്ക്ക് ആസ്ഥാനമായി പ്രവര്ത്തിക്കുന്ന ഐസിടി അക്കാദമി ഓഫ് കേരള തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സര്ട്ടിഫൈഡ് സ്പെഷ്യലിസ്റ്റ് ഇന് ഫുള് സ്റ്റാക്ക് ഡെവലപ്മെന്റ് , ഡേറ്റ സയന്സ് & അനലിറ്റിക്സ്, ആര്ട്ടിഫിഷ്യല് ഇന്റലിജന്സ് & മെഷീന് ലേണിംഗ്, സൈബര് സെക്യൂരിറ്റി അനലിസ്റ്റ് എന്നീ കോഴ്സുകളിലേക്കാണ് അപേക്ഷകള് ക്ഷണിച്ചിരിക്കുന്നത്. 2025 ഒക്ടോബർ 15 വരെ അപേക്ഷിക്കാവുന്നതാണ്.

ചെങ്ങന്നൂർ ഐ.ടി.ഐയിൽ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷിക്കാം
പത്തനംതിട്ട ചെങ്ങന്നൂരിലെ സർക്കാർ വനിത ഐ.ടി.ഐയിൽ ഐ.എം.സി.യുടെ സഹകരണത്തോടെ വിവിധ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. എയർലൈൻ ഹോസ്പിറ്റാലിറ്റി ആൻഡ് ട്രാവൽ മാനേജ്മെൻ്റ് (ഏവിയേഷൻ), എയർ കാർഗോ ഷിപ്പിംഗ് ആൻഡ് ലോജിസ്റ്റിക് മാനേജ്മെൻ്റ്, ഇന്റർനാഷണൽ ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ തുടങ്ങിയ കോഴ്സുകളിലേക്കാണ് പ്രവേശനം. കണ്ണൂർ ജില്ലയിലെ വിവിധ കോളേജുകളിൽ സൈക്കോളജിസ്റ്റിനെ നിയമിക്കുന്നു.