മലയാള സിനിമയിലെ പ്രമുഖ സംവിധായകരായ ചിദംബരവും ജിത്തു മാധവനും ഒരു പുതിയ ചിത്രത്തിനായി കൈകോർക്കുന്നു. കെ വി എൻ പ്രൊഡക്ഷൻസും തെസ്പിയാൻ ഫിലിംസും സംയുക്തമായി നിർമ്മിക്കുന്ന ഈ ചിത്രം ഷൈലജ ദേശായി ഫെൻ ആണ് അവതരിപ്പിക്കുന്നത്. ചിദംബരം സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ജിത്തു മാധവനാണ്.