JDU

തിരഞ്ഞെടുപ്പ് കമ്മീഷന് പ്രായോഗിക പരിജ്ഞാനമില്ല; വിമർശനവുമായി ജെ.ഡി.യു
ബിഹാർ വോട്ടർ പട്ടിക പരിഷ്കരണത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ജെ.ഡി.യു എം.പി ഗിരിധരി യാദവ് രംഗത്ത്. തിരഞ്ഞെടുപ്പ് കമ്മീഷന് പ്രായോഗിക പരിജ്ഞാനമില്ലെന്നും, ബീഹാറിൻ്റെ ചരിത്രമോ ഭൂമിശാസ്ത്രമോ അറിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം തങ്ങളുടെ മേൽ അടിച്ചേൽപ്പിച്ചിരിക്കുകയാണെന്നും ഗിരിധരി യാദവ് കൂട്ടിച്ചേർത്തു.

വഖഫ് ബില്ല് വിവാദം: ജെഡിയുവിൽ പൊട്ടിത്തെറി; അഞ്ച് നേതാക്കൾ രാജിവെച്ചു
വഖഫ് നിയമ ഭേദഗതി ബില്ലിന് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ ബിഹാറിലെ ഭരണകക്ഷിയായ ജെഡിയുവിൽ പൊട്ടിത്തെറി. ജെഡിയു യുവജന വിഭാഗം സംസ്ഥാന ഉപാധ്യക്ഷൻ തബ്രീസ് ഹസൻ ഉൾപ്പെടെ അഞ്ച് നേതാക്കളാണ് പാർട്ടി വിട്ടത്. എൻഡിഎ സഖ്യത്തിന് ഇത് വലിയ തിരിച്ചടിയാണ്.

മണിപ്പൂരിൽ ജെഡിയു ബിജെപി സർക്കാരിനുള്ള പിന്തുണ പിൻവലിച്ചു; സംസ്ഥാന-ദേശീയ നേതൃത്വങ്ങൾ തമ്മിൽ ഭിന്നത
മണിപ്പൂരിൽ ബിജെപി സർക്കാരിനുള്ള പിന്തുണ ജെഡിയു പിൻവലിച്ചു. സംസ്ഥാന അധ്യക്ഷന്റെ നടപടി ദേശീയ നേതൃത്വവുമായി ആലോചിക്കാതെയായിരുന്നുവെന്ന് ജെഡിയു ദേശീയ വക്താവ് പറഞ്ഞു. സംസ്ഥാന അധ്യക്ഷനെ പുറത്താക്കിയതായും ദേശീയ നേതൃത്വം അറിയിച്ചു.