Jasprit Bumrah

India vs South Africa

ദക്ഷിണാഫ്രിക്കയ്ക്കെതിരെ ബൂംറയുടെ തകർപ്പൻ പ്രകടനം; ആദ്യ ദിനം ഇന്ത്യക്ക് മുൻതൂക്കം

നിവ ലേഖകൻ

ഇന്ത്യ ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്ക 159 റൺസിന് ഓൾ ഔട്ടായി. ജസ്പ്രീത് ബൂംറ അഞ്ച് വിക്കറ്റ് നേടി തിളങ്ങി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 37 റൺസ് എടുത്തിട്ടുണ്ട്.

Jasprit Bumrah record

ജസ്പ്രിത് ബുംറയ്ക്ക് ടെസ്റ്റ് ക്രിക്കറ്റിൽ പുതിയ റെക്കോർഡ്; ശ്രീനാഥിന്റെ റെക്കോർഡിനൊപ്പം

നിവ ലേഖകൻ

ഇന്ത്യൻ പേസർ ജസ്പ്രിത് ബുംറ ടെസ്റ്റ് ക്രിക്കറ്റിൽ പുതിയ റെക്കോർഡ് സ്ഥാപിച്ചു. ഇന്ത്യൻ മണ്ണിൽ ഏറ്റവും വേഗത്തിൽ 50 വിക്കറ്റ് നേടുന്ന ബോളറായി ബുംറ മാറി. ഇതിഹാസ താരം ജവഗൽ ശ്രീനാഥിന്റെ റെക്കോർഡിനൊപ്പമാണ് ബുംറ എത്തിയത്.

Jasprit Bumrah

ആൻഡേഴ്സൺ- ടെണ്ടുൽക്കർ ട്രോഫി: അവസാന ടെസ്റ്റിൽ ജസ്പ്രീത് ബുമ്ര കളിക്കില്ല; ആകാശ് ദീപ് ടീമിൽ

നിവ ലേഖകൻ

ഓവലിൽ വ്യാഴാഴ്ച ആരംഭിക്കുന്ന ആൻഡേഴ്സൺ- ടെണ്ടുൽക്കർ ട്രോഫിയിലെ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റ് മത്സരത്തിൽ ജസ്പ്രീത് ബുമ്ര കളിക്കില്ല. ദീർഘകാലത്തേക്കുള്ള ആരോഗ്യം കണക്കിലെടുത്താണ് താരത്തിന് വിശ്രമം നൽകുന്നത്. അദ്ദേഹത്തിന് പകരം ആകാശ് ദീപ് ടീമിലിടം നേടും. നിലവിൽ പരമ്പരയിൽ 14 വിക്കറ്റുകളുമായി ബുമ്ര, മുഹമ്മദ് സിറാജിനൊപ്പം ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ രണ്ടാമത്തെ ബോളറാണ്.

Bumrah retirement

ബൂമ്ര ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കുമോ? നിർണ്ണായക വെളിപ്പെടുത്തലുമായി മുഹമ്മദ് കൈഫ്

നിവ ലേഖകൻ

മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്, ജസ്പ്രീത് ബുംറയുടെ ടെസ്റ്റ് കരിയറിനെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചു. ബുംറയുടെ ശരീരത്തിന് ടെസ്റ്റ് ക്രിക്കറ്റ് നൽകുന്ന ബുദ്ധിമുട്ടുകൾ താങ്ങാൻ കഴിയുന്നില്ലെന്നും അതിനാൽ താരം ഏത് നിമിഷവും വിരമിക്കൽ പ്രഖ്യാപിച്ചേക്കാമെന്നും കൈഫ് അഭിപ്രായപ്പെട്ടു. ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ ബുംറയുടെ ബോളിംഗ് വേഗം കുറഞ്ഞതും അദ്ദേഹം ചൂണ്ടിക്കാട്ടി.

Jasprit Bumrah

ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിൽ ബുംറ കളിക്കും; ഋഷഭ് പന്തും ടീമിൽ, നിതീഷ് റെഡ്ഡിക്ക് പരിക്ക്

നിവ ലേഖകൻ

മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫോർഡിൽ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റ് മത്സരത്തിൽ ജസ്പ്രീത് ബുംറ കളിക്കും. ലോർഡ്സിൽ വിരലിന് പരുക്കേറ്റ ഋഷഭ് പന്തും ടീമിലുണ്ടാകും. പരുക്കേറ്റതിനെ തുടർന്ന് നിതീഷ് കുമാർ റെഡ്ഡി നാട്ടിലേക്ക് മടങ്ങി.

Jasprit Bumrah

രണ്ടാം ടെസ്റ്റിൽ ബുംറ കളിക്കും; സ്ഥിരീകരിച്ച് ശുഭ്മൻ ഗിൽ

നിവ ലേഖകൻ

രണ്ടാം ടെസ്റ്റിൽ ജസ്പ്രീത് ബുംറ കളിക്കുമെന്ന് ശുഭ്മൻ ഗിൽ സ്ഥിരീകരിച്ചു. ബുംറയെ മൂന്ന് മത്സരങ്ങളിൽ കളിപ്പിക്കാൻ തീരുമാനിച്ചെന്നും ഗിൽ വ്യക്തമാക്കി. രണ്ട് മത്സരങ്ങളിൽ അദ്ദേഹത്തിന്റെ സേവനം നഷ്ടമാവുമെങ്കിലും അതിനനുസരിച്ച് ടീം തയ്യാറെടുത്തിട്ടുണ്ടെന്നും ഗിൽ അറിയിച്ചു.

Jasprit Bumrah

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ബുമ്ര കളിക്കില്ല; സിറാജിനും കൃഷ്ണയ്ക്കും അവസരം

നിവ ലേഖകൻ

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരം നാളെ ബർമിങ്ഹാമിൽ ആരംഭിക്കും. മത്സരത്തിൽ പേസ് ബൗളർ ജസ്പ്രീത് ബുമ്ര കളിക്കില്ല. ബുമ്രയ്ക്ക് പകരം ആകാശ് ദീപ്, അർഷ്ദീപ് സിങ് എന്നിവരിൽ ഒരാൾ ടീമിൽ ഇടം നേടും. ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് വിജയം നേടാൻ സാധിച്ചിരുന്നില്ല.

Jasprit Bumrah

ജസ്പ്രീത് ബുമ്ര തിരിച്ചെത്തി; മുംബൈ ഇന്ത്യൻസിന് പുത്തനുണർവ്

നിവ ലേഖകൻ

പരിക്കിനെ തുടർന്ന് ചികിത്സയിലായിരുന്ന ജസ്പ്രീത് ബുമ്ര മുംബൈ ഇന്ത്യൻസ് ടീമിൽ തിരിച്ചെത്തി. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തിൽ ബുമ്ര കളിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ബുമ്രയുടെ തിരിച്ചുവരവ് ടീമിന് ആവേശം പകരുമെന്ന് മുംബൈ ഇന്ത്യൻസ് പറഞ്ഞു.

Jasprit Bumrah

ഐപിഎല്ലിന്റെ ആദ്യ ഘട്ടത്തിൽ ബുമ്ര കളിക്കില്ല

നിവ ലേഖകൻ

പരിക്കുമായി മല്ലിടുന്ന ജസ്പ്രീത് ബുമ്ര ഐപിഎല്ലിന്റെ ആദ്യ ഘട്ടത്തിൽ കളിക്കില്ല. ബോർഡർ-ഗവാസ്കർ ട്രോഫിക്കിടെയാണ് താരത്തിന് പരിക്കേറ്റത്. ഏപ്രിലിൽ ബുമ്ര ടീമിൽ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ.

Champions Trophy

ചാമ്പ്യൻസ് ട്രോഫിയിൽ നിന്ന് ബുംറ പുറത്ത്; ഹർഷിത് റാണയ്ക്ക് അവസരം

നിവ ലേഖകൻ

പരിക്കിനെ തുടർന്ന് ജസ്പ്രീത് ബുംറ ചാമ്പ്യൻസ് ട്രോഫിയിൽ നിന്ന് പുറത്ത്. ഹർഷിത് റാണയാണ് പകരക്കാരൻ. ഫെബ്രുവരി 19ന് പാകിസ്ഥാനും ന്യൂസിലൻഡും തമ്മിലാണ് ആദ്യ മത്സരം.

Jasprit Bumrah Injury

ചാമ്പ്യൻസ് ട്രോഫിയിൽ നിന്ന് ബുംറ പുറത്ത്? ഇന്ത്യൻ ടീമിന് തിരിച്ചടി

നിവ ലേഖകൻ

പുറംവേദനയെ തുടർന്ന് ജസ്പ്രീത് ബുംറ ചാമ്പ്യൻസ് ട്രോഫിയിൽ നിന്ന് പുറത്താകാൻ സാധ്യത. ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരയിൽ മികച്ച പ്രകടനം കാഴ്ചവെച്ച ബുംറയുടെ അഭാവം ഇന്ത്യൻ ടീമിന് തിരിച്ചടിയാകും. ബുംറയുടെ പകരക്കാരനെ കണ്ടെത്തുക എന്നത് ഇന്ത്യൻ ടീം മാനേജ്മെന്റിന് വെല്ലുവിളിയാകും.

India Sydney Test

സിഡ്നി ടെസ്റ്റിൽ ഇന്ത്യക്ക് തകർച്ച; 185 റൺസിന് പുറത്ത്

നിവ ലേഖകൻ

സിഡ്നി ടെസ്റ്റിൽ ഇന്ത്യ 185 റൺസിന് പുറത്തായി. ഓസ്ട്രേലിയൻ ബോളർമാർ മികച്ച പ്രകടനം കാഴ്ചവെച്ചു. മറുപടി ബാറ്റിങ്ങിൽ ഓസ്ട്രേലിയ 9/1 എന്ന നിലയിൽ.

123 Next