Janaki Movie

വിവാദങ്ങൾക്കൊടുവിൽ ‘ജാനകി V സ്റ്റേറ്റ് ഓഫ് കേരള’ ഇന്ന് തിയേറ്ററുകളിൽ!
'ജാനകി വി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള' സിനിമ ഇന്ന് തിയേറ്ററുകളിലേക്ക് റിലീസ് ചെയ്യുന്നു. സെൻസർ ബോർഡിന്റെ നിർദ്ദേശാനുസരണം മാറ്റങ്ങൾ വരുത്തിയ പുതിയ പതിപ്പാണ് പുറത്തിറങ്ങുന്നത്. സിനിമയുടെ പേര് മാറ്റുന്നതുമായി ബന്ധപ്പെട്ട് പല വിവാദങ്ങളും ഉണ്ടായിരുന്നു.

ജാനകി വി.എസ്. സ്റ്റേറ്റ് ഓഫ് കേരള ഇന്ന് തിയേറ്ററുകളിൽ
വിവാദങ്ങൾക്കും കോടതി നടപടികൾക്കുമൊടുവിൽ ജാനകി വി.എസ്. സ്റ്റേറ്റ് ഓഫ് കേരള ഇന്ന് തിയേറ്ററുകളിലേക്ക്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകളാണ് ഒന്നിച്ച് റിലീസ് ചെയ്യുന്നത്. കേന്ദ്രമന്ത്രി സുരേഷ് ഗോപി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ആദ്യ പ്രദർശനത്തിന് സുരേഷ് ഗോപിയും അണിയറ പ്രവർത്തകരും തൃശൂരിൽ എത്തും.

ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള: പ്രതികരണവുമായി പ്രവീൺ നാരായണൻ
ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന സിനിമയുടെ സെൻസറിംഗുമായി ബന്ധപെട്ടുണ്ടായ വിവാദത്തിൽ പ്രതികരണവുമായി സംവിധായകൻ പ്രവീൺ നാരായണൻ. സിനിമയുടെ റീ സെൻസറിംഗ് ഉടൻ ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. മാറ്റങ്ങൾ വരുത്തിയ ചിത്രം ഉടൻ തന്നെ സെൻസർ ബോർഡിന് സമർപ്പിക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജാനകി പേര് മാറ്റാൻ സമ്മതിച്ച് അണിയറ പ്രവർത്തകർ; ഹൈക്കോടതിയിൽ കേസ് വീണ്ടും പരിഗണിക്കും
ജാനകി vs സ്റ്റേറ്റ് ഓഫ് കേരള കേസിൽ സിനിമയുടെ പേര് മാറ്റാനും, ജാനകി എന്ന് പറയുന്ന ഭാഗങ്ങൾ മ്യൂട്ട് ചെയ്യാനും തയ്യാറാണെന്ന് അണിയറ പ്രവർത്തകർ ഹൈക്കോടതിയെ അറിയിച്ചു. സിനിമയിലെ കോടതി രംഗത്തിൽ ക്രോസ് വിസ്താരത്തിനിടെ ജാനകി എന്ന പേര് ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് സെൻസർ ബോർഡ് ആവശ്യപ്പെട്ടിരുന്നു. എഡിറ്റ് ചെയ്ത സിനിമയുടെ സർട്ടിഫിക്കറ്റ് മൂന്ന് ദിവസത്തിനുള്ളിൽ നൽകണമെന്ന് കോടതി ആവശ്യപ്പെട്ടു.

‘ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’: സിനിമ ഹൈക്കോടതി കണ്ടു, വിധി ഉടൻ
സെൻസർ ബോർഡ് പ്രദർശനാനുമതി നിഷേധിച്ച "ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള" എന്ന സിനിമ ഹൈക്കോടതി നേരിൽ കണ്ടു. ജസ്റ്റിസ് എൻ. നഗരേഷാണ് സിനിമ കണ്ടത്. ഹർജി ഈ മാസം 9ന് വീണ്ടും പരിഗണിക്കും.

ജാനകി സിനിമയുടെ പേര് മാറ്റണമെന്ന സെൻസർ ബോർഡ് നിലപാടിൽ ബിജെപി പ്രതികരിക്കണമെന്ന് മന്ത്രി സജി ചെറിയാൻ
ജാനകി vs സ്റ്റേറ്റ് ഓഫ് കേരള സിനിമയുടെ പേര് മാറ്റണമെന്ന സെൻസർ ബോർഡ് നിർദ്ദേശത്തിൽ ബിജെപി നിലപാട് വ്യക്തമാക്കണമെന്ന് മന്ത്രി സജി ചെറിയാൻ ആവശ്യപ്പെട്ടു. സിനിമയിൽ അഭിനയിച്ച ബിജെപി മന്ത്രിയുടെ നിലപാട് ഇതാണെങ്കിൽ സാധാരണക്കാരുടെ അവസ്ഥ എന്താകുമെന്നും മന്ത്രി ചോദിച്ചു. സെൻസർ ബോർഡിന്റെ തീരുമാനം പിൻവലിക്കണമെന്നും സിനിമ പ്രദർശിപ്പിക്കാൻ അനുമതി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

‘ജാനകി’ പേര് മാറ്റേണ്ടതില്ല; സെൻസർ ബോർഡിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്
ജാനകി vs സ്റ്റേറ്റ് ഓഫ് കേരള എന്ന സിനിമയുടെ പേരുമായി ബന്ധപ്പെട്ട് സെൻസർ ബോർഡിനെതിരെ കേരള ഹൈക്കോടതി രംഗത്ത്. സിനിമയുടെ പേര് മാറ്റുന്നതുമായി ബന്ധപ്പെട്ട് മതിയായ വിശദീകരണം നൽകാൻ സെൻസർ ബോർഡിനോട് കോടതി ആവശ്യപ്പെട്ടു. ആവിഷ്കാര സ്വാതന്ത്ര്യത്തിൽ ഇടപെടാൻ സെൻസർ ബോർഡിന് അധികാരമില്ലെന്നും ഹൈക്കോടതി മുന്നറിയിപ്പ് നൽകി.