Jammu Kashmir

ജമ്മു കശ്മീരിൽ മൂന്ന് സർക്കാർ ഉദ്യോഗസ്ഥരെ ഭീകരബന്ധം സംശയിച്ച് പിരിച്ചുവിട്ടു
ജമ്മു കശ്മീരിൽ ലഷ്കറെ തയിബ, ഹിസ്ബുൽ മുജാഹിദീൻ എന്നീ ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന മൂന്ന് സർക്കാർ ഉദ്യോഗസ്ഥരെ സർവീസിൽനിന്ന് പിരിച്ചുവിട്ടു. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 311(2)(c) പ്രകാരമാണ് പിരിച്ചുവിടൽ നടത്തിയത്. ദേശീയ സുരക്ഷയ്ക്ക് ഭീഷണി ഉയർത്തുന്ന പ്രവർത്തനങ്ങളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

ജമ്മു കശ്മീർ ടൂറിസം: ഉണർവിനായി കേന്ദ്രം പുതിയ പദ്ധതികളുമായി രംഗത്ത്
ജമ്മു കശ്മീരിലെ ടൂറിസം മേഖലയ്ക്ക് ഉണർവ് നൽകാൻ കേന്ദ്രസർക്കാർ സമഗ്ര പദ്ധതികളുമായി മുന്നോട്ട്. കേന്ദ്രമന്ത്രിമാരും പ്രമുഖ വ്യക്തികളും കശ്മീർ സന്ദർശിക്കും. ടൂറിസം കേന്ദ്രങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുകയും പുതിയ ടൂറിസം കേന്ദ്രങ്ങൾ കണ്ടെത്തുകയും ചെയ്യും.

ജമ്മു കശ്മീരിൽ വൻ ആയുധ ശേഖരവുമായി 2 ലഷ്കർ ഭീകരർ പിടിയിൽ
ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ ആയുധങ്ങളുമായി രണ്ട് ലഷ്കർ ഇ തൊയ്ബ ഭീകരരെ സുരക്ഷാ സേന അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് AK-56 റൈഫിളുകൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ കണ്ടെടുത്തു. ആഭ്യന്തരമന്ത്രി അമിത്ഷാ ജമ്മുവിൽ സന്ദർശനം നടത്തുകയും സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തുകയും ചെയ്തു.

പാക് ഷെല്ലാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളെ സന്ദർശിച്ച് രാഹുൽ ഗാന്ധി
പാകിസ്താൻ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ സന്ദർശിക്കാൻ രാഹുൽ ഗാന്ധി ജമ്മു കശ്മീരിൽ എത്തി. പൂഞ്ച് ജില്ലയിൽ എത്തുന്ന രാഹുൽ ഗാന്ധി അവിടെയുള്ള കുടുംബങ്ങളെ സന്ദർശിക്കും. പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഇത് രണ്ടാം തവണയാണ് രാഹുൽഗാന്ധി ജമ്മു കശ്മീർ സന്ദർശിക്കുന്നത്.

ജമ്മു കശ്മീരിൽ സൈനികൻ വീരമൃത്യു; രണ്ട് ഭീകരരെ വധിച്ചു
ജമ്മു കശ്മീരിലെ കിഷ്ത്വാറിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു സൈനികൻ വീരമൃത്യു വരിച്ചു. രണ്ട് ഭീകരരെ സൈന്യം വധിച്ചു. സിംഗ്പോരയിലെ ഛത്രൂ മേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്.

ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ: രണ്ട് ഭീകരവാദികൾ കൊല്ലപ്പെട്ടു
ജമ്മു കശ്മീരിലെ കിഷ്ത്വാറിൽ സുരക്ഷാസേന നടത്തിയ ഏറ്റുമുട്ടലിൽ രണ്ട് ഭീകരവാദികൾ കൊല്ലപ്പെട്ടു. സിംഗ്പോരയിലെ ഛത്രൂ മേഖലയിൽ നടന്ന ഏറ്റുമുട്ടലിനെ തുടർന്ന് സുരക്ഷാസേന തിരച്ചിൽ ശക്തമാക്കി. കഴിഞ്ഞ 8 ദിവസത്തിനിടെ മൂന്ന് ഏറ്റുമുട്ടലുകളിലായി 8 ഭീകരവാദികളെ സുരക്ഷാസേന വധിച്ചു.

പാക് ഷെല്ലാക്രമണത്തിൽ തകർന്ന പള്ളി നന്നാക്കി ഇന്ത്യൻ സൈന്യം
പാക് ഷെല്ലാക്രമണത്തിൽ തകർന്ന ജമ്മു കശ്മീരിലെ പള്ളി ഇന്ത്യൻ സൈന്യം പുനർനിർമ്മിച്ചു. പള്ളിയുടെ മേൽക്കൂര നന്നാക്കുകയും, സോളാർ പാനലുകൾ സ്ഥാപിക്കുകയും ചെയ്തു. സൈന്യത്തിന്റെ ഈ ഉദ്യമത്തിന് നിരവധിപേർ നന്ദി അറിയിച്ചു.

ജമ്മു കശ്മീരിൽ കുഴിബോംബ് സ്ഫോടനം; സൈനികന് പരിക്ക്
ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ നിയന്ത്രണ രേഖയ്ക്ക് സമീപം കുഴിബോംബ് സ്ഫോടനത്തിൽ സൈനികന് പരുക്കേറ്റു. ദിഗ്വാർ സെക്ടറിലെ ഫോർവേഡ് ഏരിയയിൽ സൈന്യം പട്രോളിംഗ് നടത്തുന്നതിനിടെയായിരുന്നു അപകടം. പരുക്കേറ്റ സൈനികനെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി.

ജമ്മു കശ്മീരിൽ 48 മണിക്കൂറിനുള്ളിൽ ആറ് ഭീകരരെ വധിച്ച് സൈന്യം
ജമ്മു കശ്മീരിൽ 48 മണിക്കൂറിനുള്ളിൽ ആറ് ഭീകരരെ വധിച്ചതായി സുരക്ഷാ സേന അറിയിച്ചു. ത്രാലിലും ഷോപ്പിയാനിലുമായിരുന്നു ഓപ്പറേഷനുകൾ നടന്നത്, ദുർഘട സാഹചര്യങ്ങളെ അതിജീവിച്ചാണ് സൈന്യം ദൗത്യം പൂർത്തിയാക്കിയത്. കശ്മീരിൽ ഭീകരപ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ ശക്തമായ നടപടികൾ തുടരുമെന്ന് സേനാ വിഭാഗങ്ങൾ അറിയിച്ചു.

ജമ്മു കശ്മീരിൽ മൂന്ന് ഭീകരരെ വധിച്ച് സൈന്യം
ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ വധിച്ചു. ജെയ്ഷെ മുഹമ്മദ് ഭീകരരായ ആസിഫ് ഷെയ്ഖ്, അമീർ നാസിർ വാനി, യാവർ അഹമ്മദ് ഭട്ട് എന്നിവരാണ് കൊല്ലപ്പെട്ടത്. ഓപ്പറേഷൻ സിന്ദൂരിന് ശേഷമുള്ള സ്ഥിതിഗതികള് വിലയിരുത്താന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ജമ്മു കശ്മീരിലെത്തി.

ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ വധിച്ചു
ജമ്മു കശ്മീരിലെ അവന്തിപോരയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു. കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ കശ്മീരിൽ നടക്കുന്ന രണ്ടാമത്തെ ഏറ്റുമുട്ടലാണിത്. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഇന്ന് ജമ്മു കശ്മീർ സന്ദർശിക്കാനിരിക്കെയാണ് ഈ സംഭവം.

രാജ്നാഥ് സിംഗിന്റെ ജമ്മു കശ്മീർ സന്ദർശനം മാറ്റിവെച്ചു; പാക് അനുകൂല അക്കൗണ്ടുകൾക്കെതിരെ നടപടിയുമായി കേന്ദ്രം
പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ ജമ്മു കശ്മീർ സന്ദർശനം മാറ്റിവെച്ചു. ഔദ്യോഗിക തിരക്കുകൾ കാരണമാണ് സന്ദർശനം മാറ്റിവെച്ചത്. പാകിസ്താൻ ഭീകരവാദം അവസാനിപ്പിക്കുന്നത് വരെ സിന്ധു നദീജല കരാർ മരവിപ്പിച്ച നടപടിയിൽ നിന്ന് പിന്നോട്ട് പോകില്ലെന്ന് ഇന്ത്യ അറിയിച്ചു.