ഛിന്നഗ്രഹങ്ങളുടെയും ധൂമകേതുക്കളുടെയും സവിശേഷതകളുള്ള ഷിറോൺ എന്ന ആകാശഗോളത്തെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ ജെയിംസ് വെബ് ടെലസ്കോപ്പ് പുറത്തുവിട്ടു. ഗോളത്തിനു ചുറ്റും ശീതീകരിച്ച കാർബൺ ഡൈ ഓക്സൈഡ്, കാർബൺ മോണോക്സൈഡ്, മീഥെയ്ൻ വാതകങ്ങൾ എന്നിവ കണ്ടെത്തി. സൗരയൂഥത്തിന്റെ ആദിമ കാലഘട്ടത്തെക്കുറിച്ചുള്ള പഠനത്തിന് ഈ കണ്ടെത്തലുകൾ സഹായിക്കുമെന്ന് ശാസ്ത്രജ്ഞർ കരുതുന്നു.