Jamal Musiala

പരിക്ക് മാറി ജമാൽ മുസിയാല പരിശീലനത്തിന്; ഉടൻ കളിക്കളത്തിൽ തിരിച്ചെത്തും
നിവ ലേഖകൻ
ക്ലബ് ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ പരിക്കേറ്റതിനെ തുടർന്ന് പുറത്തായ ജമാൽ മുസിയാല, മൂന്നു മാസത്തെ ചികിത്സയ്ക്കു ശേഷം പരിശീലനം ആരംഭിച്ചു. ബയേൺ മ്യൂണിക്കിന്റെ ഫിറ്റ്നസ് കോച്ച് സൈമൺ മാർട്ടിനെല്ലോക്കൊപ്പം വ്യായാമങ്ങൾ ചെയ്യുന്ന ചിത്രങ്ങൾ പുറത്തുവന്നു. പരിക്ക് ഭേദമായി കളിക്കളത്തിൽ തിരിച്ചെത്തുന്നതിൽ താരം സന്തോഷം പ്രകടിപ്പിച്ചു.

ജമാൽ മുസിയാലയ്ക്ക് ഗുരുതര പരിക്ക്; കളിക്കളം കണ്ണീരണിഞ്ഞു
നിവ ലേഖകൻ
ബയേൺ മ്യൂണിക്കിന്റെ യുവതാരം ജമാൽ മുസിയാലയ്ക്ക് പി.എസ്.ജിക്കെതിരായ ഫിഫ ക്ലബ് ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ ഗുരുതരമായി പരുക്കേറ്റു. പി.എസ്.ജി ഗോൾകീപ്പർ ഡൊണാരുമ്മയും മുസിയാലയും തമ്മിൽ കൂട്ടിയിടിച്ചതിനെ തുടർന്നാണ് താരത്തിന് പരിക്കേറ്റത്. താരത്തിന് മാസങ്ങളോളം വിശ്രമം വേണ്ടിവരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.